ന്യൂഡൽഹി: അതിർത്തിയിലെ ഇന്ത്യ–ചൈന സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ചൈനയുടെ യുദ്ധപദ്ധതികളെക്കുറിച്ച് ഇന്ത്യൻ വ്യോമസേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ. പഴയ സോവിയറ്റ് രീതിയാണ് ചൈന സ്വീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. യഥാർഥ നിയന്ത്രണ രേഖയിലും അക്സായ് പ്രദേശത്തും ആയുധങ്ങൾക്കും മിസൈലുകൾക്കും പുറമെ അമ്പതിനായിരത്തോളം പീപ്പിൾസ് ലിബറേഷൻ ആർമിയെ വിന്യസിച്ചിരിക്കുന്നത് യുദ്ധ തന്ത്രങ്ങളിലും ആസൂത്രണങ്ങളിലും ചൈനീസ് സൈന്യത്തിലെ റഷ്യൻ സ്വാധീനമാണ് സൂചിപ്പിക്കുന്നതെന്നും ഉദ്യോഗസ്ഥൻ പറയുന്നു.
Read also:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കൃഷിയിടത്തില്‍ നാട്ടി പ്രതിഷേധിക്കാനൊരുങ്ങി യൂത്ത് ലീഗ്
ഒരേസമയം പീരങ്കികളും മിസൈലുകളും ഉപയോഗിക്കുകയും സൈനികർ നേരിട്ട് ആക്രമണം നടത്തുകയും ചെയ്യാനാണ് സാധ്യത. എൽഎസിയിൽ പിഎൽഎ സൈനികർ തമ്പടിച്ചിരിക്കുകയാണെങ്കിലും മലനിരകളിൽ ഏതെങ്കിലും തരത്തിലുള്ള അക്രമത്തിന് മുതിർന്നാൽ ലഡാക്കിലേത് പോലെ കാര്യങ്ങൾ എളുപ്പമാകില്ല.കരമാർഗം യുദ്ധംചെയ്യുന്നതിന് ഇന്ത്യൻ സൈനികരെ പ്രേരിപ്പിക്കുന്നതായിരിക്കും ഭാവിയിലെ യുദ്ധങ്ങളെന്നും ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടുന്നു.
Post Your Comments