ന്യൂഡല്‍ഹി : പാക് അധീന കശ്മീരിലെ ഗില്‍ഗിത് – ബാള്‍ടിസ്ഥാന്‍ പ്രദേശം അഞ്ചാമത് പ്രവിശ്യയായി മാറ്റാന്‍ പാക്കിസ്ഥാന് അധികാരമില്ലെന്ന് ഇന്ത്യ. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ അനുരാഗ് ശ്രീവാസ്തവയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗില്‍ജിത് – ബാള്‍ടിസ്ഥാന്‍ പ്രദേശത്ത് നവംബര്‍ 15 ന് തിരഞ്ഞെടുപ്പ് നടത്തുമെന്ന പ്രഖ്യാപനവുമായി പാകിസ്ഥാന്‍ രംഗത്തു വന്നിരുന്നു. തിരഞ്ഞെടുപ്പിനു പിന്നാലെ പ്രദേശത്തെ പാകിസ്ഥാന്റെ അഞ്ചാമത്തെ പ്രവിശ്യയാക്കി മാറ്റാനാണ് രാജ്യം പദ്ധതിയിടുന്നത്. അതിനെതിരെയാണ് ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത് .
read also: അന്യജാതിയില്‍പ്പെട്ടയാളെ വിവാഹം കഴിച്ചതിന് മകളുടെ ഭര്‍ത്താവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി
ജമ്മു, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ മുഴുവനും ഇന്ത്യയുടേതാണെന്നും അതുകൊണ്ട് തന്നെ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ പാകിസ്ഥാന്‍ ഇടപെടേണ്ടതില്ലെന്നും അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.പഞ്ചാബ്, ബലോചിസ്ഥാന്‍, ഖൈബെര്‍ പഖ്‌തുന്‍ഖാവ, സിന്ധ് എന്നിവയാണ് പാകിസ്ഥാന്റെ മറ്റു 4 പ്രവിശ്യകള്‍.
Post Your Comments