ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ വൻവർദ്ധനവ് . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 81,177 പേരാണ് രാജ്യത്ത് രോഗമുക്തി നേടി ആശുപത്രി വിട്ടത്.
Read Also : ചെറിയ പാമ്പുകളുമായി കളിച്ച യുവാവ് ചെന്ന് പെട്ടത് പെരുമ്പാമ്പിനെ വായിൽ ; വീഡിയോ കാണാം
ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 47.5 ലക്ഷം കടന്നു. ഇതുവരെ 47,56,164 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തരായ പുതിയ കേസുകളില്‍ 73% മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട്, ഉത്തര്‍പ്രദേശ്, ഒഡീഷ, ഡല്‍ഹി, കേരളം, പശ്ചിമ ബംഗാള്‍, അസം എന്നീ പത്ത് സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Read Also : കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് റഷ്യ
പുതുതായി രോഗമുക്തി നേടിയവരില്‍ 17,000ത്തിലധികം ആളുകളും മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ്. ആന്ധ്രാപ്രദേശിലും കര്‍ണാടകയിലും രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായി വര്‍ധന രേഖപ്പെടുത്തുന്നുണ്ട്. അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 81.74% ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Post Your Comments