Latest NewsKeralaNews

ആ കൃതി കമ്മ്യൂണിസ്റ്റ് വിരുദ്ധമായ രചനയല്ലെന്ന് മുഖ്യമന്ത്രി: സൗഹൃദപൂര്‍ണമായ വിമര്‍ശനമായി കാണണമെന്നും വിശദീകരണം

തിരുവനന്തപുരം: ജ്ഞാനപീഠ ജേതാവ് അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ കൃതിയായ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ കമ്മ്യൂണിസ്റ്റ് വിരുദ്ധമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്കാരം നല്‍കുന്ന ചടങ്ങിനെ വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃതിയെ സൗഹൃദപൂര്‍ണമായ വിമര്‍ശനമായാണ് കാണേണ്ടത്. ‘കുടിയൊഴിക്കല്‍’ എന്ന കവിതയെയും സമാനമായ രീതിയിലാണ് കാണേണ്ടതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Read also: സവാള വില വീണ്ടും കുതിപ്പില്‍: മറ്റു പച്ചക്കറികളുടെ വിലയും കൂടുന്നു

അക്കിത്തത്തിന്റെ കവിതകള്‍ ചൂഷണവ്യവസ്ഥയ്ക്ക് എതിരാണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ വരികള്‍ പഴഞ്ചൊല്ലുപോലെ സാധാരണക്കാര്‍ക്കിടയില്‍ പ്രചരിച്ചതിനെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിക്കുകയുണ്ടായി. സാംസ്കാരികമന്ത്രി എ.കെ ബാലനാണ് അക്കിത്തത്തിന് പുരസ്കാരം വീട്ടിലെത്തി കൈമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button