ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ രണ്ടു വര്‍ഷമായി വിചാരണ തടവില്‍ കഴിയുന്ന ആക്ടിവിസ്റ്റ് സുധ ഭരദ്വാജിന് രോഗങ്ങളുടെ പേരില്‍ ജാമ്യം നല്‍കാനാവില്ലെന്ന് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് .മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം സുധക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, അതല്ലാതെ തന്നെ ജാമ്യത്തിന് അര്‍ഹതയുള്ള സാഹചര്യത്തില്‍ അതിനായി സമീപിക്കാമെന്ന് കോടതി നിര്‍ദേശിച്ചു.
തുടര്‍ന്ന് ഇടക്കാല ജാമ്യാപേക്ഷ അഭിഭാഷക വൃന്ദ ഗ്രോവര്‍ പിന്‍വലിച്ചു. ചികിത്സക്കായി ഇടക്കാല ജാമ്യത്തിന് സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് അത്തരമൊരു അപേക്ഷ പിന്‍വലിച്ച് യഥാര്‍ഥ ജാമ്യത്തിന് കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ടത്.2017 ഡിസംബര്‍ 31ന് ഭീമ കൊറേഗാവില്‍ പരിപാടി സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷത്ത് എന്ന സംഘടനയ്ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
രാജീവ് ഗാന്ധിയെപ്പോലെ ഇവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലചെയ്യാന്‍ പദ്ധതിയിട്ടെന്ന് പോലീസ് ആരോപിച്ചിരുന്നു. വരവാര റാവു, ക്രാന്തി, വെര്‍നോന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ പെരീറ, സുധ ഭരദ്വാജ്, സ്റ്റാന്‍ സ്വാമി, ഗൗതം നവ്ലാഖ്, ആനന്ദ് ടെല്‍തുംഡെ തുടങ്ങിയവരുടെ വീടുകളിലാണ് പരിശോധന നടന്നത്. കംപ്യൂട്ടര്‍, ലാപ്ടോപ്, സിഡികള്‍ മറ്റു രേഖകള്‍ എന്നിവ പിടിച്ചെടുത്തു.
2018 ജനുവരി ഒന്നിന് ഭീമ-കൊറേഗാവ് യുദ്ധവിജയത്തിന്റെ ഇരുന്നൂറാം വാര്‍ഷികാഘോഷത്തിനിടെ ഉണ്ടായ അക്രമ സംഭവങ്ങള്‍ക്ക് ഒരു കാരണമായത് തലേദിവസം നടന്ന പരിപാടിക്കിടെയുള്ള പ്രസംഗങ്ങളാണ് എന്നായിരുന്നു പോലീസ് ആരോപിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോളാണ് സാമൂഹ്യപ്രവര്‍ത്തകരുടെ പേരുവിവരങ്ങള്‍ ലഭിച്ചതെന്നാണ് പൊലീസ് പറയുന്നത്.
Post Your Comments