ഭീകരതയെ വെറുക്കുന്ന ഇന്ത്യൻ മണ്ണിൽ ആഗോള ഭീകരരായ അൽ ഖായ്ദയ്ക്ക് വേരുറപ്പിയ്ക്കുക എന്നത് അസാധ്യമാണെന്ന് അമേരിക്കൻ ഭീകര വിരുദ്ധ സേന ഡയറക്ടർ ക്രിസ്റ്റഫർ മില്ലെർ.വളരെ ചെറിയ ആക്രമണങ്ങൾ മാത്രമേ രാജ്യത്തെ ഭീകരരെ കൊണ്ട് പ്രാവർത്തികമാക്കാൻ സാധിയ്ക്കൂ എന്നും മില്ലെർ പറഞ്ഞു. അൽ ഖായദയുടെ വളർച്ച സംബന്ധിച്ച് സെനറ്റ് സമിതിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിലൂടെ ഇന്ത്യൻ പ്രതിരോധ മേഖല ശക്തമാണെന്ന സൂചന കൂടിയാണ് അദ്ദേഹം നൽകിയിരിക്കുന്നത്.
Read Also : ഗതാഗതവകുപ്പ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
2014 ൽ ഭീകരൻ അയ്മാൻ- അൽ- സവാഹിരി ഇന്ത്യയിൽ അൽ ഖായ്ദ സ്ഥാപിച്ചെങ്കിലും ഇതുവരെ സംഘടനയ്ക്ക് വളരാൻ കഴിഞ്ഞിട്ടില്ല. രാജ്യത്ത് പ്രാദേശികമായി വളരെ ചെറിയ ആക്രമണങ്ങൾ നടത്താൻ മാത്രമാണ് അൽ ഖായ്ദയ്ക്ക് സാധിയ്ക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎന്‍ ജനറല്‍ അസംബ്ലി : പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ലോകത്തെ അഭിസംബോധന ചെയ്യും
ഇന്ത്യയിൽ നാശത്തിന്റെ വക്കിലാണ് അൽ ഖായ്ദ. അതിനാൽ എങ്ങിനെയെങ്കിലും രാജ്യത്ത് സ്വാധീനം ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലാണ് സംഘടന നിലവിൽ ഏർപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാർച്ച് മാസത്തിൽ അമേരിക്ക- താലിബാൻ സമാധാന കരാറിനെ പുകഴ്ത്തി അൽ ഖായ്ദ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
Post Your Comments