Latest NewsIndiaInternational

ന്യൂനപക്ഷങ്ങളുടെ അഭയകേന്ദ്രമായി ഇന്ത്യ; ലോക് ഡൗണ്‍ നാളുകളില്‍ അഫ്ഗാനില്‍ നിന്നും എത്തിയത് നൂറുകണക്കിന് ആളുകൾ

ന്യൂഡല്‍ഹി : അയല്‍ രാജ്യങ്ങളില്‍ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങളുടെ അഭയ കേന്ദ്രമായി മാറി ഇന്ത്യ. വിവിധ ഭീഷണികളെത്തുടര്‍ന്ന് അഫ്ഗാനിസ്താനില്‍ നിന്നുള്ള 357 പേര്‍ ഇന്ത്യയിലേക്ക് പലായനം ചെയ്തതായി വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

അഫ്ഗാനിസ്താനിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ സ്ഥിരതാമസത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഫ്ഗാനിസ്താനിലെ സിഖ്, ഹിന്ദു ജനതയില്‍ നിന്നും നിരവധി അഭ്യര്‍ത്ഥനകളാണ് ലഭിക്കുന്നതെന്ന് ശ്രീവാസ്ത പറഞ്ഞു.

കൊറോണ മാനദണ്ഡങ്ങള്‍ ലംഘിക്കാതെ അവരെ സുരക്ഷിതമായി ഇന്ത്യയില്‍ എത്തിയ്ക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്. ലോക്ഡൗണ്‍ നാളുകളില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 357 പേരെ ഇന്ത്യയില്‍ എത്തിച്ചു. ഇന്ത്യയിലെ സിഖ് വിഭാഗം അവര്‍ക്കായുള്ള താമസ സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.

read also: ഭീ​മ കൊ​റേ​ഗാ​വ് കേസ് : പ്രതിക്ക് ചികിത്സക്ക് ജാമ്യം നല്‍കാനാവില്ലെന്ന് സുപ്രീംകോടതി

ഈ വര്‍ഷം മാര്‍ച്ചില്‍ ഉണ്ടായ ഗുരുദ്വാര ഭീകരാക്രമണത്തെ തുടര്‍ന്നാണ് വ്യാപക അഭ്യര്‍ത്ഥനകള്‍ ലഭിക്കുന്നത്. അഫ്ഗാനില്‍ ഭീകരരും ഭീകര വാദത്തെ പിന്തുണയ്ക്കുന്നവരും നടത്തുന്ന ന്യൂനപക്ഷ പീഡനങ്ങളെ ഇന്ത്യ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നിലവില്‍ അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കാബൂളുമായി ചേര്‍ന്ന് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button