ജനീവ: ഒരു കോവിഡ് വാക്സിനും നിലവിൽ ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന ഫലപ്രാപ്തി ഇതുവരെ തെളിയിച്ചിട്ടില്ലെന്നും, ഇപ്പോൾ പരീക്ഷണം നടന്നുകൊണ്ടിരിക്കുന്ന വാക്സിനുകൾ ഫലംചെയ്യുമോ എന്ന കാര്യത്തിൽ ഉറപ്പ് പറയാനാകില്ലെന്നും സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനം ഗബ്രിയേസസ് പറഞ്ഞു.
Also read : ലോകത്ത് കോവിഡ് ബാധിതർ 3.20 കോടി, രോഗമുക്തി നേടിയവർ 2.36 കോടി
വിവിധ രാജ്യങ്ങളിലായി കോവിഡ് വാക്സിൻ പരീക്ഷണങ്ങൾ പുരോഗമിക്കുന്നു . കണ്ടെത്തിയ വാക്സിനുകൾ കൂടുതൽ പേരിൽ പരീക്ഷണം നടത്തുന്നതിലൂടെ ഏറ്റവും ഫലപ്രദമായ ഒന്നിലേക്ക് എത്തിച്ചേരാൻ സാധിക്കും. നിലവിൽ 200ലധികം വാക്സിനുകളാണ് പരീക്ഷണം നടത്തിവരുന്നത്. വാക്സിനുകളുടെ ചരിത്രത്തിൽ, ചില പരീക്ഷണങ്ങൾ വിജയിക്കുകയും മറ്റു ചിലത് പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. കോവിഡിന്റെ കാര്യത്തിലും സ്ഥിതി മറ്റൊന്നല്ല. അടുത്തൊരു മഹാമാരി വരുന്നതിനുമുന്പ് ലോകരാജ്യങ്ങൾ സജ്ജമാകണം. ആരോഗ്യമേഖലയിൽ കൂടുതൽ നിക്ഷേപം നടത്താൻ രാജ്യങ്ങൾ ശ്രദ്ധിക്കണമെന്നും ടെഡ്രോസ് പറഞ്ഞു.
Post Your Comments