റിലയന്‍സ് ജിയോ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുന്നതിന് 22 അന്താരാഷ്ട്ര വിമാനക്കമ്പനികളുമായി കരാറിലെത്തി. ഇതിനായി ഒരുദിവസത്തേയ്ക്കുള്ള 499 രൂപയില്‍ തുടങ്ങുന്ന ഡാറ്റാ പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്.699 രൂപയുടെയും 999 രൂപയുടെയും പ്ലാനുകളും ലഭ്യമാണ്. 499 രൂപയുടെ പ്ലാനില്‍ 250 എംബി ഡാറ്റയും 100 മിനുട്ട് ഔട്ട്‌ഗോയിങ് കോളുകളും 100 എസ്എംഎസുമാണ് ലഭിക്കുക.
699 രൂപയുടെ പ്ലാനില്‍ 500 എംബി ഡാറ്റയും 100 മിനുട്ട് ഔട്ട് ഗോയിങ് കോളുകളും 100 എസ്എംഎസും ലഭിക്കും. 999 രൂപയുടേതില്‍ ഒരു ജി.ബി ഡാറ്റയാണ് ലഭിക്കുക. ഔട്ട്‌ഗോയിങ് കോളുകള്‍ എസ്എംഎസ് എന്നിവ മറ്റുപ്ലാനുകള്‍ക്കുള്ളതുതന്നെയാകും ഉണ്ടാകുക.
എയര്‍ ലിംഗസ്, എയര്‍ സെര്‍ബിയ, ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സ്, കാതെ പെസഫിക്, ഈജിപ്ത് എയര്‍, എമിറേറ്റ്‌സ്, എത്തിഹാദ് എയര്‍വെയ്‌സ്, യൂറോ വിങ്‌സ്, കുവൈത്ത് എയര്‍വെയ്‌സ്, ലുഫ്ത്താന്‍സ, മലേഷ്യ എയര്‍ലൈന്‍സ്, മലിന്ദോ എയര്‍, സിംഗപുര്‍ എയര്‍ലൈന്‍സ്, ടര്‍ക്കിഷ് എയര്‍ലൈന്‍സ്, ഉസ്‌ബെക്കിസ്താന്‍ എയര്‍വെയ്‌സ് തുടങ്ങിവയുമായാണ് ധാരണയിലെത്തിയത്.
ഡാറ്റയോടൊപ്പം എസ്എംഎസ് സേവനവുമുണ്ടാകും. കോള്‍ സേവനം തിരഞ്ഞെടുത്ത എയര്‍ലൈനുകളില്‍മാത്രമെ ലഭ്യമാകൂ. ഇന്‍കമിങ് കോളുകള്‍ ലഭിക്കില്ല. എയര്‍ലൈനുകള്‍ക്കനുസരിച്ച് ഡാറ്റയുടെ വേഗത്തില്‍ വ്യതിയാനമുണ്ടാകും.
Post Your Comments