
ദില്ലി: കോവിഡിനെ പ്രതിരോധിക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി മോദി. ഫലപ്രദമായ പരിശോധന, കണ്ടെത്തല്‍, ചികിത്സ, നിരീക്ഷണം എന്നിവയിലൂടെ കോവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ദില്ലി, പഞ്ചാബ്, കര്‍ണ്ണാടക, തമിഴ്‌നാട്, എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ആരോഗ്യമന്ത്രിമാരുമായും നടത്തിയ വിര്‍ച്വല്‍ മീറ്റിംഗിലാണ് മോദി ഇക്കാര്യം പറഞ്ഞത്.
ഇപ്പോഴത്തെ കൊവിഡ് രോഗികളില്‍ മിക്കവര്‍ക്കും ലക്ഷണങ്ങളൊന്നും തന്നെയില്ലാത്തതിനാല്‍ പല അഭ്യൂഹങ്ങളും പ്രചരിക്കാന്‍ ഇടയുണ്ടെന്നും അതിനാല്‍ അവ ദുരീകരിക്കാന്‍ വ്യക്തമായ ആശയവിനിമയം നടത്തേണ്ടത് അത്യാവശ്യമാണെന്നും മോദി പറഞ്ഞു. പരിശോധന മോശമാണെന്ന ചിന്ത ആളുകളില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും രോഗബാധയുടെ ഗുരുതരാവസ്ഥ മനസ്സിലാക്കാതെ ചിലരെങ്കിലും പെരുമാറുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments