കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ സംഘം വീണ്ടും ചോദ്യം ചെയ്യുന്നു. ഇത് മൂന്നാം തവണയാണ് എന്‍ഐഎ ചോദ്യം ചെയ്യുന്നത്. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷ് കഴിഞ്ഞ രണ്ടു ദിവസമായി എന്‍ഐഎ കസ്റ്റഡിയിലാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.
Read Also : സൗദിയില്‍ വാഹനാപകടത്തില്‍ 3 മലയാളികള്‍ മരിച്ചു
ഇരുവരേയും ഒരുമിച്ചിരുത്തി എന്‍ഐഎ സംഘം ചോദ്യം ചെയ്തേക്കും. സ്വപ്ന സുരേഷ്, സന്ദീപ് എന്നിവരില്‍ നിന്നുള്ള ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വപ്നയെയും മറ്റു പ്രതികളെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു വരികയാണ്.
ചോദ്യം ചെയ്യലിനായി ശിവശങ്കര്‍ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ഇന്ന് രാവിലെ തന്നെ എത്തിയിരുന്നു. കേസില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ എന്‍ഐഎ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. സ്വപ്നയുടെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് എന്നിവയില്‍ നിന്നുള്ള കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
Post Your Comments