Latest NewsIndiaNewsInternational

ഇന്ത്യൻ പ്രദേശങ്ങളിൽ കടന്ന് സെൻസസ് നടത്താൻ ഒരുങ്ങി നേപ്പാൾ ; അതിർത്തികടന്നാൽ വന്നത് പോലെ തിരിച്ചുപോകില്ലെന്നും തങ്ങൾ ഇന്ത്യക്കാരാണെന്നും ജനങ്ങൾ

കാഠ്മണ്ഡു ; ഇന്ത്യൻ പ്രദേശങ്ങളായ ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നീ പ്രദേശങ്ങൾ ഭൂപടത്തിലാക്കിയതിന് പിന്നാലെ സെൻസസും നടത്താൻ ഒരുങ്ങി നേപ്പാൾ.നേപ്പാളിന്റെ നീക്കത്തെ എതിർത്ത് ഈ പ്രദേശങ്ങളിലെ നാട്ടുകാർ രംഗത്ത് വന്നിട്ടുണ്ട് ‘ഞങ്ങൾ ഇന്ത്യൻ പൗരന്മാരാണ്. നേപ്പാൾ സർക്കാർ നടത്തുന്ന സെൻസസിൽ ഞങ്ങൾ എന്തിന് പങ്കെടുക്കണം?’– എന്നാണ് ഇവരുടെ ചോദ്യം.

Read Also : ഐ പി എൽ 2020 : സച്ചിൻ തെണ്ടുൽക്കറുടെ റെക്കോർഡ് തകർത്ത് ലോകേഷ് രാഹുൽ

10 വർഷം കൂടുമ്പോഴാണു നേപ്പാളിൽ സെൻസസ് നടക്കുന്നത്. അടുത്ത വർഷം മേയിലാണ് ഇനി സെൻസസ് നടക്കേണ്ടത്. നാഷനൽ പ്ലാനിങ് കമ്മിഷൻ, സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയാണു രാജ്യവ്യാപകമായി സർവേ സംഘടിപ്പിക്കുന്നത്.സെൻസസിനുള്ള ചോദ്യാവലി തയാറായിക്കഴിഞ്ഞു. എല്ലാ വീടുകളിലും നേരിട്ടു പോയി വിവരം ശേഖരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റു മാർഗങ്ങളും തേടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button