ന്യൂഡൽഹി : കാര്‍ഷിക ബില്ലുകൾക്കെതിരെയുള്ള പ്രതിപക്ഷ ആക്ഷേപം തള്ളി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ. കാർഷിക ബില്ലുകൾ നിയമമായതോടെ കർഷകരുടെ തലവര തന്നെ മാറുമെന്നും വ്യവസായികളും കർഷകരും തമ്മിലുള്ള അന്തരം കുറയുമെന്നും നരേന്ദ്ര സിങ് തോമർ പറഞ്ഞു.
പ്രതിപക്ഷ പാർട്ടികൾ പറയുന്നതു പോലെയല്ല കാര്യങ്ങൾ. കർഷകരുടെ വീട്ടുപടിക്കൽ ഉത്പന്നങ്ങൾ വാങ്ങാൻ വ്യവസായികൾ കാത്തുനിൽക്കുന്ന കാലമാണ് വരാൻ പോകുന്നത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ കർഷക സ്നേഹം കാപട്യമാണ്. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കേ കാര്‍ഷിക പരിഷ്‌കരണത്തിനു തയാറെടുത്തിരുന്നു. പക്ഷേ അദ്ദേഹത്തിന് അതിനുള്ള ധൈര്യം ഇല്ലാതെ പോയി– നരേന്ദ്ര സിങ് തോമർ പറഞ്ഞു. അന്നത്തെ കൃഷിമന്ത്രി ശരദ് പവാറും സമാന ചിന്താഗതിയുള്ള ആളായിരുന്നു. പക്ഷേ യുപിഎയിൽ നിന്നുള്ള എതിർപ്പ് നിമിത്തം കർഷകർക്ക് ഗുണം നൽകുന്ന കാര്യങ്ങൾ ചെയ്യാൻ അവർക്ക് കഴിയാതെ പോയി തോമർ വ്യക്തമാക്കി.
Read Also : മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വസതിയില്‍ നിന്ന് 70 കോടിയുടെ അനധികൃത സ്വത്ത് പിടികൂടി
കർഷക ഓർഡിനൻസിലൂടെ ചരിത്രപരമായ മാറ്റമുണ്ടാക്കിയതിനു ശേഷം വീണ്ടും വലിയ മാറ്റമുണ്ടാക്കാനുള്ള തീരുമാനം ചിലരുടെ സമനില തെറ്റിക്കുകയാണ്. പ്രതിപക്ഷം നുണ പറയുകയും വിവാദങ്ങൾ സൃഷ്ടിക്കുകയുമാണെന്ന് കേന്ദ്ര കൃഷിമന്ത്രി പറഞ്ഞു. താങ്ങുവിലയുടെ പേരിൽ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്ന സമീപനം സ്വീകരിക്കുന്ന പ്രതിപക്ഷം തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാന പത്രിക ഒരിക്കൽ കൂടി വായിച്ചു നോക്കുന്നത് ഗുണം ചെയ്യുമെന്നും കേന്ദ്ര കൃഷിമന്ത്രി വിമർശിച്ചു. എപിഎംസി നിർത്താലാക്കുമെന്നത് പ്രതിപക്ഷത്തിന്റെ വ്യാജപ്രചാരണം മാത്രമാണ്. എംപിഎംസി തുടരുമെന്നും നരേന്ദ്ര സിങ് തോമർ പറഞ്ഞു.
അതേസമയം പുതിയ സാഹചര്യം ഇടത്തട്ടുകാരുടെ പ്രാധാന്യം കുറയ്ക്കുകയാണ് ചെയ്യുകയെന്നും കർഷകന് തന്റെ വിള വില പേശി രാജ്യത്ത് എവിടെയും വിൽക്കാൻ സാധിക്കും എന്നതാണ് മേൻമയെന്നും നരേന്ദ്ര മോദി സർക്കാർ അവകാശപ്പെടുന്നു.
Post Your Comments