Latest NewsIndiaNews

പശ്ചിമ ബംഗാളിലെ ഓരോ ദുര്‍ഗാ പൂജ കമ്മിറ്റിക്കും 50,000 രൂപ വീതം നല്‍കുമെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ 28,000 ദുര്‍ഗാ പൂജ കമ്മിറ്റികള്‍ക്ക് 50,000 രൂപ നല്‍കുമെന്ന് മമത ബാനര്‍ജി സര്‍ക്കാര്‍. ഈ തുക കഴിഞ്ഞ വര്‍ഷം 25,000 രൂപയായിരുന്നു. അതില്‍ നിന്നും ഇത്തവണ ഇരട്ടിയാക്കിയാണ് നല്‍കുന്നത്.

കോവിഡ് -19 പാന്‍ഡെമിക്കിനിടെ ദുര്‍ഗാ പൂജ സന്ദര്‍ശിക്കുമ്പോള്‍ മുന്‍കരുതല്‍ എടുക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ജനങ്ങളെ ഉപദേശിച്ചു. നാല് വശത്തുനിന്നും പൂജ നടക്കുന്ന സ്ഥലങ്ങളിലെ നാല് ഭാഗവും തുറക്കേണ്ടതുണ്ടെന്ന് അവര്‍ നിര്‍ദ്ദേശിച്ചു, ‘സന്ദര്‍ശകരുടെ എന്‍ട്രി പോയിന്റുകളില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ സ്ഥാപിക്കണം, മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാണ്. ശാരീരിക അകലം പാലിക്കേണ്ടതുണ്ടെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കി.

ദുര്‍ഗാ പൂജ നടക്കുന്ന സ്ഥലത്തെ വശങ്ങള്‍ മൂടിയിട്ടുണ്ടെങ്കില്‍ മേല്‍ക്കൂര തുറന്നിടുക. മേല്‍ക്കൂര അടച്ചാല്‍ വശങ്ങള്‍ തുറന്നിടണമെന്നും കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കൂടുതല്‍ സന്നദ്ധപ്രവര്‍ത്തകരെ നിയമിക്കണമെന്നും മമത പറഞ്ഞു. ആളുകള്‍ ദുര്‍ഗ പൂജ സംബന്ധിച്ച് രാഷ്ട്രീയം ചെയ്യുന്നുവെന്നും താന്‍ പൂജ നടത്താന്‍ അനുവദിച്ചില്ലെങ്കില്‍, അവര്‍ പൂജ ആഘോഷിക്കാന്‍ അനുവദിച്ചില്ലെന്ന് പറയുമെന്നും മമത പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button