KeralaLatest NewsNews

കീം പ്രവേശന പരീക്ഷാ ഫ​ലം പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ എ​ൻ​ജി​നി​യ​റിം​ഗ്, ഫാ​ർ​മ​സി കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ (കീം) ​ഫ​ലം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി ഡോ. ​കെ. ടി. ​ജ​ലീ​ൽ പ്ര​ഖ്യാ​പി​ച്ചു. എന്‍ജിനിയറിങ് വിഭാഗത്തില്‍ കോട്ടയം തെളളകം സ്വദേശി കെ എസ് വരുണിനാണ് ഒന്നാം റാങ്ക്. കണ്ണൂര്‍ മാതമംഗലം സ്വദേശി ഗോകുല്‍ ഗോവിന്ദിന് രണ്ടാം റാങ്കും, മലപ്പുറം നെടിയപറമ്പ് സ്വദേശി പി നിയാസ് മോന് മൂന്നാം റാങ്കും ലഭിച്ചു.

Read also: അധ്യാപികമാരുടെ ടോയ്‌ലറ്റ് ചിത്രങ്ങൾ പകർത്തി, ശമ്പളമില്ലാതെ ജോലി ചെയ്യാൻ ബ്ലാക്ക് മെയിൽ ചെയ്തതായി പരാതി

ഫാര്‍മസി പ്രവേശന പട്ടികയില്‍ തൃശൂര്‍ ചൊവ്വന്നൂര്‍ സ്വദേശി അക്ഷയ് കെ. മുരളീധരനാണ് ഒന്നാമെത്തിയത്. കാസര്‍കോട് പരപ്പ സ്വദേശിയായ ജോയല്‍ ജെയിംസ് രണ്ടാം റാങ്കും,കൊല്ലത്തുകാരന്‍ അദിത്യ ബൈജു മൂന്നാം റാങ്കും സ്വന്തമാക്കി.

എ​ൻ​ജി​നി​യ​റിം​ഗ് ആ​ദ്യ​ത്തെ നൂ​റ് റാ​ങ്കി​ൽ ഇ​ടം പി​ടി​ച്ച​ത് 13 പെ​ൺ​കു​ട്ടി​ക​ളും 87 ആ​ൺ​കു​ട്ടി​ക​ളു​മാ​ണ്. ഇ​തി​ൽ 66 പേ​ർ ആ​ദ്യ ചാ​ൻ​സി​ൽ പാ​സാ​യ​വ​ർ ആ​ണ്. 34 പേ​ർ ര​ണ്ടാ​മ​ത്തെ ശ്ര​മ​ത്തി​ൽ പാ​സാ​യ​വ​രും. www.cee.kerala.gov.in വെ​ബ്സൈ​റ്റ് വ​ഴി ഫ​ല​മ​റി​യാം.

shortlink

Post Your Comments


Back to top button