റിയാദ് : മലയാളികൾ ഉൾപ്പെടെ 231 ഇന്ത്യക്കാർ കൂടി സൗദി അറേബ്യയിലെ നാടുകടത്തൽ കേന്ദ്രങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങി. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിസന്ധിയുണ്ടായ ശേഷം രണ്ടാമത്തെ സംഘമാണ് റിയാദിൽ നിന്ന് ബുധനാഴ്ച പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിൽ ചെന്നൈയിലേക്ക് മടങ്ങിയത്.
ഇതിൽ 65ഓളം മലയാളികളുണ്ട്. ബാക്കിയുള്ളവർ വിവിധ സംസ്ഥാനക്കാരാണ്. ഇവരുടെ വിമാന യാത്രാ ചെലവ് സൗദി സർക്കാരാണ് വഹിക്കുന്നത്. ചെന്നൈയിലെത്തുന്ന ഇവർ അവിടെ ക്വാറൻറീൻ കാലാവധി പൂർത്തിയാക്കിയ ശേഷം സ്വന്തം നാടുകളിലേക്ക് തിരിക്കും. അടുത്ത വിമാനംജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് ശനിയാഴ്ച പുറപ്പെടും.
Post Your Comments