കൊച്ചി: പാലാരിവട്ടം പാലം പൊളിച്ച് പണിയുന്നതിന് ചിലവ് സർക്കാർ തന്നെ വഹിക്കണമെന്നും തങ്ങൾ നല്‍കില്ലെന്നും കരാറുകാരുടെ സംഘടനയായ ഗവണ്‍മെന്‍റ് കോണ്‍ട്രാക്റ്റേഴ്സ് അസോസിയേഷന്‍. നിലവിലുള്ള പാലത്തിന്‍റെ ഡിസൈന്‍ മാറ്റിയാല്‍ പണം നല്‍കേണ്ട ബാധ്യത കരാറുകാരനില്ലെന്നും അസോസിയേഷന്‍ പ്രസിഡന്‍റ് വര്‍ഗീസ് കണ്ണമ്ബള്ളി പറഞ്ഞു.
പാലം പൊളിച്ച് പണിയുന്നതിനുള്ള പണം സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ നിയമനടപടി സ്വീകരിക്കും. പാലത്തിന്‍റെ നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ബാധ്യത കരാറുകാരനുണ്ട്. കോണ്‍ട്രാക്ടറുടെ ബാധ്യതയെ കുറിച്ച് സുപ്രീംകോടതി ഒന്നും പറഞ്ഞില്ലെന്നും വര്‍ഗീസ് കണ്ണമ്ബള്ളി ഒരു വാർത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
Post Your Comments