ഇന്ത്യന്‍ ദീർഘദൂര നീന്തല്‍ താരം ആരതി സാഹക്ക് ഗൂഗ്ളിന്റെ ആദരം. താരത്തിന്റെ 80ാം ജന്മദിനത്തില്‍ ഓർമ പുതുക്കി ഗൂഗിൾ. ഇംഗ്ലീഷ് ചാനല്‍ നീന്തികടന്ന ആദ്യ ഏഷ്യന്‍ വനിതയാണ് ആരതി. ആരതി സാഹയെ ഗൂഗ്ള്‍ ഡൂഡ്ള്ലൂടെ ലോകം ഇന്ത്യന്‍ നീന്തല്‍ താരത്തെ ഒരിക്കല്‍ കൂടി ഓര്‍മിച്ചു.
1940 സെപ്റ്റംബര്‍ 24നായിരുന്നു ആരതി സാഹയുടെ ജനനം.1959ലാണ് ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്ന് റെക്കോര്‍ഡ് കുറിച്ചത്. 16 മണിക്കൂര്‍ കൊണ്ടാണ് 67.5 കിലോമീറ്റര്‍ നീന്തിയത്. തന്റെ രണ്ടാം പരിശ്രമത്തിലാണ് ആരതി വിജയിച്ചത്. ഈ വിജയ നേട്ടത്തോടെ ഇന്ത്യയില്‍ പദ്മശ്രീ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത കായിക താരവുമായി ആരതി സാഹ. 1999 ൽ ഇന്ത്യൻ തപാൽ വകുപ്പ്, ആരതി സാഹയോടുള്ള ആദരസൂചകമായി അവരുടെ ചിത്രം പതിച്ച 3 രൂപയുടെ തപാൽ സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. നാലാം വയസില്‍ തന്നെ നീന്തല്‍ പഠിച്ച ബംഗാള്‍ സ്വദേശിനിയായ ആരതി 1952 ഒളിമ്പി ക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.1994 ആഗസ്റ്റ് 23നായിരുന്നു മരണം.
Post Your Comments