കൊച്ചി: മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന. നയതന്ത്ര ബാഗേജ് വഴിയെത്തിയ മതഗ്രന്ഥങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സി ആപ്റ്റിന്റെ വാഹനത്തിൽ വിതരണം ചെയ്ത സംഭവത്തില്‍ കസ്റ്റംസ് കേസെടുത്തതിനു പിന്നാലെയാണ് ചോദ്യംചെയ്യലിന് ഒരുങ്ങുന്നത്.
Read also: സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷഫലം ഇന്ന് പ്രസിദ്ധീകരിക്കും
കസ്റ്റംസിന്റെ കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തേക്കുമെന്നാണ് ലഭിക്കുന്ന സൂചന. ചോദ്യംചെയ്യല്‍ ഇന്നുതന്നെ ഉണ്ടാകുമെന്നാണ് കരുതുന്നത്.
സി ആപ്റ്റിന്റെ വാഹനത്തിൽ 32 പാക്കറ്റുകളാണ് കൊണ്ടുപോയത്. വാഹനത്തിന്റെ ജിപിഎസ് സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നില്ല എന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കസ്റ്റംസും ജലീലിനെ ചോദ്യംചെയ്യുന്നതെന്നാണ് വിവരം. നേരത്തെ ഇതേ സംഭവവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും എന്‍.ഐ.എയും അദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു.
Post Your Comments