COVID 19Latest NewsNews

ലോകത്ത് കോവിഡ് ബാധിതർ 3.20 കോടി, രോഗമുക്തി നേടിയവർ 2.36 കോടി

വാഷിങ്ടൺ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3.20 കോടി കഴിഞ്ഞു. ഇതുവരെ 32,083,275 പേർക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 981,219 ലക്ഷം പേരാണ് മരിച്ചത് . 2.36 കോടി പേർ രോഗവിമുക്തി നേടി. 7,437,859 പേർ ഇപ്പോഴും ചികിത്സയിലാണ്.

Read also: നടൻ നവാസുദ്ദീൻ സിദ്ധിഖി‌ക്കെതിരെ പീഡന പരാതിയുമായി ഭാര്യ

അമേരിക്ക,ഇന്ത്യ,ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത്. 7,139,036 പേർക്കാണ് അമേരിക്കയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 206,560 ആയി. 4,394,114 പേരാണ് ഇതുവരെ സുഖം പ്രാപിച്ചത്. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു. രാജ്യത്ത് കൊവിഡ് മരണങ്ങൾ 91,173 പേർ ആയതായാണ് ഔദ്യോഗിക കണക്ക്. ഒരുദിവസം ഏറ്റവും കൂടുതൽ പേർ രോഗബാധിതരാവുന്ന രാജ്യമായി ഇന്ത്യ തുടരുമ്പോഴും രോഗം ഭേഗമാകുന്നവരുടെ എണ്ണത്തിലുള്ള വർദ്ധനവാണ് ആശ്വസിക്കാൻ വക നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button