തിരുവനന്തപുരം: ലൈഫ് മിഷൻ- റെഡ് ക്രസൻ്റ് വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിലപാടുമായി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ: കെ സുരേഷ്. 24 ന്യൂസിന്റെ കൗണ്ടർ പോയിന്റിലൂടെ ആണ് എസ് സുരേഷ് സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചത്. ലൈഫ് മിഷൻ- റെഡ് ക്രസൻ്റ് വിവാദത്തിൽ മുഖ്യമന്ത്രിക്ക് നേരേ തന്നെ അഴിമതി ആരോപണം നിൽക്കുന്നത് കൊണ്ടാണ് സർക്കാർ ഒഴിഞ്ഞു മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുവൈറ്റ് റെഡ് ക്രെസെന്റും ഖത്തർ റെഡ് ക്രെസെന്റ് ഒപ്പിട്ടിരിക്കുന്നത് റെഡ് ക്രോസ് ഇന്ത്യയുമായാണ് ഒപ്പിട്ടിരിക്കുന്നത്. എന്നാൽ യുഎ ഇ റെഡ്‌ക്രെസെന്റുമായി തിരക്കിട്ട് എന്തിനാണ് സ്വപ്നയുടെ സാനിധ്യത്തിൽ മുഖ്യമന്ത്രി ഒപ്പിട്ടത്. ആർട്ടിക്കിൾ രണ്ടിൽ മൂന്ന് പ്രകാരം പാർട്ടി നമ്പർ വേണ്ടി ഒപ്പിട്ടിരിക്കുന്നത് കൗൺസിലേറ്റ് ജനറലാണ് ലൈഫ് മിഷൻ പാർട്ടി നമ്പർ രണ്ടിൽ ഒപ്പിട്ടിരിക്കുന്നത് യൂണി ടേക്കാണ് . മുഖ്യ മന്ത്രുമായി ഇ കേസിൽ ബന്ധമുണ്ടന്ന് വ്യക്തമെന്ന് കെ സുരേഷ് വ്യക്തമാക്കി.
Read Also: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉൽഘാടനം ചെയ്ത കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം തകര്‍ന്ന് വീണു
കൂടാതെ മടിയിൽ കനമുള്ള ഒരു മുഖ്യമന്ത്രിയെ ന്യായികരിക്കാൻ വിധിക്കപെട്ട ഒരു ഹതഭാഗ്യവാനാണ് എം എൽ എ കെ അബ്ദുൽ ഖാദർറെന്നും എസ് സുരേഷ് പറഞ്ഞു. മന്ത്രിമാർ പോലും ലൈഫിന്റെ അഴിമതി നടത്തുണെന്നും മുഖ്യ മന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയ്‌ക്കെതിരെ കൂടുതൽ വിവരങ്ങൾ വരാനുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments