KeralaLatest NewsIndiaNews

കേരളമേ….പി ആർ വർക്ക് നിർത്തു; അമേരിക്കൻ മുതലാളിത്തവും, ചൈനയുടെ കമ്മ്യൂണിസവും സമ്പത്ത് സംരക്ഷിക്കുമ്പോൾ കൊറോണ പ്രതിരോധത്തിൽ ഇന്ത്യയുടെ നിലപാട് പ്രാധാന്യം നൽകിയത് ഒന്നിനു മാത്രം

മദ്യഷാപ്പ് തുറക്കുന്നതിന് മുൻപ് അതിർത്തിയിൽ വരുന്ന പാവം മലയാളിയുടെ കണ്ണുനീർക്കാണു.....

തിരുവനന്തപുരം: കേരളമല്ലാതെ ഒരു സംസ്ഥാനവും സ്വന്തം നാട്ടിലെ ജനതയെ ആട്ടി ഓടിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്. സുരേഷ്. കേരളത്തിൽ പി ആർ വർക്കിനാണ് കൊറോണ പ്രതിരോധത്തിൽ മറ്റ് എന്തിനേക്കാളും സർക്കാർ പ്രാധന്യം നൽകുന്നത്.

അമേരിക്കൻ മുതലാളിത്തവും, ചൈനയുടെ കമ്മ്യൂണിസവും സമ്പത്ത് സംരക്ഷിക്കുമ്പോൾ കൊറോണ പ്രതിരോധത്തിൽ ഇന്ത്യയുടെ നിലപാട് പ്രാധാന്യം നൽകിയത് മനുഷ്യ ജീവനാണ്. കൊറോണ പ്രതിരോധത്തിൽ യഥാർത്ഥത്തിൽ അമേരിക്കയും, ചൈനയും, കേരളവും ചെയ്യുന്നത് എന്താണെന്ന് ഫേസ് ബുക്ക് കുറിപ്പിലൂടെ തുറന്നു പറയുകയാണ് അഡ്വ.എസ്. സുരേഷ്

കുറിപ്പിന്റെ പൂർണ രൂപം ചുവടെ

മദ്യഷാപ്പ് തുറക്കുന്നതിന് മുൻപ് അതിർത്തിയിൽ വരുന്ന പാവം മലയാളിയുടെ കണ്ണുനീർക്കാണു…..
കേരളമല്ലാതെ ഏതെങ്കിലും സംസ്ഥാനം സ്വന്തം ജനതയെ അതിർത്തി തടഞ്ഞ് ആട്ടി ഓടിക്കുന്നുണ്ടോ ?
ഉത്തർപ്രദേശ് മുഖ്യമന്ത്രി ചെയ്യുന്ന പണി അമേരിക്കൻ ട്രംമ്പ് ചെയ്യുന്നതിനെക്കാൾ മഹത്തരമാണ്….
കൊറോണ പ്രതിരോധത്തിൽ ഇന്ത്യയുടെ നിലപാട് മനുഷ്യജീവന് പ്രാധാന്യം നൽകിയാണ്?
അതുകൊണ്ടാണ് കേവലം 519 പേർക്ക് രോഗംബാധിച്ചപ്പോൾ ഇന്ത്യ ലോക്ഡൗൺ പ്രഖ്യാപിച്ചു.
എന്നാൽ ചൈന കോറോണയേയും മരിച്ച ലക്ഷങ്ങളുടെ കണക്കു പോലും കമ്മ്യൂണിസത്തിന്റെ മറവിൽ മറച്ചു വച്ച് -അധികാരവും സമ്പത്തും സംരക്ഷിക്കുന്നു.
അമേരിക്കൻ മുതലാളിത്തമാണങ്കിൽ പതിനായിരങ്ങൾ മരിച്ചപ്പോഴും ലോക്ഡൗൺ പ്രഖ്യാപിക്കാതെ സമ്പത്ത് സംരക്ഷിക്കുന്നു.
#ഭാരതം മനുഷ്യ കേന്ദ്രീകൃതമാകുമ്പോൾ – കമ്മ്യൂണിസവും മുതലാളിത്തവും ദുരന്തഭൂമിയിലും മനുഷ്യനെക്കാൾ സമ്പത്തിന് പ്രധാന്യം നൽകുന്നു
കേരളത്തിൽ PR Work ആണ് പ്രാധാന്യം
മലയാളിയുടെ ജീവനല്ല…
125 ലേറെ മലയാളികൾ മരണപ്പെട്ടു…..
ഇന്നിയും മലയാളികളെ മരണത്തിലേക്ക് വലിച്ചെറിയരുത്….

shortlink

Related Articles

Post Your Comments

Related Articles


Back to top button