ന്യൂഡൽഹി: രാജ്യത്തെ വിമാന സര്‍വീസുകളില്‍ ചെക്ക് ഇന്‍ ബാഗുകള്‍ക്കുള്ള നിയന്ത്രണം ഇനിയില്ല. നിയന്ത്രണത്തിൽ മാറ്റം വരുത്തി വ്യോമയാനമന്ത്രാലയം. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മേയ് 25ന് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചപ്പോള്‍ ഒരു ചെക്ക് ഇന്‍ ബാഗേജു മാത്രമാണ് അനുവദിച്ചത്. എന്നാൽ ചെക്ക് ഇന്‍ ബാഗുകളുടെ ഭാരപരിധിയുടെ കാര്യത്തില്‍ മുന്‍പുണ്ടായിരുന്നതുപോലെ വിമാന കമ്പനികള്‍ക്ക് തീരുമാനമെടുക്കാം.
Read Also: ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു
രാജ്യത്ത് 60 ശതമാനം ആഭ്യന്തര സര്‍വീസുകള്‍ നടത്താനാണ് വിമാന കമ്പനികള്‍ക്ക് അനുമതിയുള്ളത്. രാജ്യാന്തര വിമാന സര്‍വീസ് ഇനിയും തുടങ്ങിയിട്ടില്ല. വന്ദേ ഭാരത് ദൗത്യത്തിന്‍റെ ഭാഗമായ സര്‍വീസുകളും ഉഭയകക്ഷി കരാറുകളുടെ ഭാഗമായുള്ള പ്രത്യേക സര്‍വീസുകളും മാത്രമാണ് വിദേശത്തേയ്ക്കും തിരിച്ചുമുള്ളത്.
Post Your Comments