ന്യൂഡൽഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി വ്യോമയാന മന്ത്രാലയം. രണ്ട് മണിക്കൂർ വരെ ദൈർഘ്യമുളള ആഭ്യന്തര വിമാനയാത്രകളിൽ ഇനി വിമാനത്തിനുളളിൽ യാത്രക്കാർക്ക് ഭക്ഷണം നൽകില്ല.
Read Also : ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി ദർശനം ; ഒടുവിൽ തീരുമാനമായി
മുൻകൂട്ടി പായ്ക്ക് ചെയ്ത ഭക്ഷണം ഡിസ്‌പോസിബിൾ പ്ലേറ്റുകളിൽ വിതരണം ചെയ്യാം. ഓരോ തവണയും ഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യുമ്പോഴും ജീവനക്കാർ പുതിയ ഗ്ലൗസുകൾ ഉൾപ്പെടെ ധരിക്കണം. വ്യാഴാഴ്ച മുതൽ പുതിയ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരും.
ലോക്ഡൗണിന് ശേഷം മെയ് 25 മുതലാണ് ആഭ്യന്തര വിമാനസർവ്വീസുകൾ രാജ്യത്ത് പുനരാരംഭിച്ചത്. തുടക്കത്തിൽ യാത്രക്കാരുടെ എണ്ണം കുറവായിരുന്നെങ്കിലും നിലവിൽ സ്ഥിതി മെച്ചപ്പെട്ടുവരികയായിരുന്നു. ഇതിനിടയിലാണ് രോഗവ്യാപനത്തിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments