അടുത്ത വര്‍ഷാരംഭം മുതല്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ജനുവരി മുതല്‍ ബോഡി സ്കാനറുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രവ്യോമയാന മന്ത്രാലയം . രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട വിമാനത്താവളങ്ങളില്‍ ഇത്തരം ബോഡി സ്കാനറുകള്‍ പരിശോധിച്ച് വിജയത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യവ്യാപകമായി ഉപയോഗിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത് . ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത് വഴി പരിശോധനകള്‍ക്കായി ചിലവഴിക്കുന്ന സമയത്തില്‍ കുറവ് വരുത്താന്‍ സാധിക്കുമെന്നും യാത്രക്കാര്‍ക്ക് നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കുക്കൂട്ടല്‍.
എന്നാല്‍ ഇത്തരമൊരു നീക്കത്തെ ആണവോര്‍ജ്ജ നിയന്ത്രണ വകുപ്പ് പൂര്‍ണ്ണ അനുവാദം നല്‍കിയിരുന്നില്ല . ഇത്തരത്തിലുള്ള ഉപകരണങ്ങളില്‍ നിന്നുമുള്ള റേഡിയേഷന്‍ യാത്രക്കാരുടെ ആരോഗ്യത്തെ ബാധിച്ചേക്കുമെന്നതിനാലാണ് പൂര്‍ണമായും സ്കാനിംഗ് സാധ്യമാകുന സ്കാനറുകള്‍ക്ക് അനുമതി നിഷേധിച്ചത്. .ഇന്ത്യയിലെ സാഹചര്യങ്ങള്‍ക്കും വസ്ത്രധാരണരീതികള്‍ക്കും അനുസരിച്ചുള്ള സ്കാനറാണ് ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത് . ഈ സ്കാനറുകള്‍ ശരീരത്തിന് ഹാനികരമാല്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു .
Post Your Comments