Latest NewsKerala

കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടു യുവമോർച്ചയുടെ രാപ്പകൽ സമരം ആരംഭിച്ചു

പൗരാവകാശങ്ങളെ അടിച്ചമർത്തുന്ന സർക്കാരിൻ്റ സ്റ്റാലിനിസ്റ്റ് സമീപനം വിലപ്പോവില്ലന്നും ജനങ്ങളെ അടിമകളാക്കി ഭരിക്കാം എന്നത് വ്യാമോഹമാണന്നും യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് സി ആർ പ്രഭുൽകൃഷ്ണ പറഞ്ഞു .

കെ ടി ജലീൽ രാജിവയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് സി ആർ പ്രഭുൽ കൃഷ്ണൻ്റെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ നടക്കുന്ന 24 മണിക്കൂർ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ യുവമോർച്ചയുടേയും ബി ജെ പി യുടേയും നേതൃത്വത്തിൽ നടക്കുന്ന സമാധാനപരമായ സമരങ്ങൾ ക്രൂരമായി അടിച്ചമർത്തി സമരം അവസാനിപ്പിക്കാമെന്ന് പിണറായി സർക്കാരിൻ്റെ വ്യാമോഹം മാത്രമെന്നും, പൗരാവകാശങ്ങളെ അടിച്ചമർത്തുന്ന സർക്കാരിൻ്റ സ്റ്റാലിനിസ്റ്റ് സമീപനം വിലപ്പോവില്ലന്നും ജനങ്ങളെ അടിമകളാക്കി ഭരിക്കാം എന്നത് വ്യാമോഹമാണന്നും യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് സി ആർ പ്രഭുൽകൃഷ്ണ പറഞ്ഞു .

ഭീകരവാദ സംഘടനകളും മയക്ക് മരുന്ന് സംഘങ്ങളും ഇടത് പക്ഷത്തിൻ്റെ ഘടകകക്ഷികളായി മാറിയിരിക്കുകയാണ് സി പി എം നേതാക്കളും മക്കളും രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ ഏജൻ്റായി മാറി എന്ന്  പ്രഭുൽ കൃഷ്ണൻ പറഞ്ഞു .

read also: അനുരാഗ് കശ്യപിനെതിരെ മുംബൈ പൊലീസ് ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തു

ബിജെ പി സംസ്ഥാന സെക്രട്ടറി സി ശിവൻകുട്ടി , കരമന ജയൻ സ്ഥാന വൈസ് പ്രസിഡൻ്റുമാരായ ഡോ. പ്രമീള ദേവി , വി റ്റി രമ യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്യാം രാജ് സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ ജെ. ആർ അനുരാജ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ: ബി ജി വിഷ്ണു ഷൈൻ നെടും പിരിയിൽ ,ബി ജെ പി ജില്ല ട്രഷറർ നിശാന്ത് സുഗുണൻ ,യുവമോർച്ച ജില്ല പ്രസിഡൻ്റ് ആർ സജിത്ത് സെൽ കൺവീനർ മാരായ ചന്ദ്രകിരൺ , അഭിലാഷ് അയോദ്ധ്യ എന്നിവർ സംസാരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button