ന്യൂയോര്‍ക്ക്: ചൈന സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്ന് പ്രസിഡന്റ് ഷി ജിന്‍ പിങ്. ഒരു രാജ്യത്തോടും തങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ചൈനീസ് പ്രസിഡന്റ് പറഞ്ഞു. ഒരു രാജ്യവുമായും ശീതയുദ്ധത്തിലോ അല്ലാത്ത യുദ്ധത്തിലോ ഏര്‍പ്പെടാന്‍ ചൈന ആഗ്രഹിക്കുന്നില്ല. എല്ലാ രാജ്യങ്ങളും തമ്മില്‍ വ്യത്യാസങ്ങളുണ്ടാകുക എന്നത് സ്വാഭാവികമാണ്.
എന്നാല്‍ അത്തരം വ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ ചര്‍ച്ച അനിവാര്യമാണെന്നും ചൈന എന്നും സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും ഷി ജിന്‍ പിങ് പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ 75-ാം സമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ചൈന ഒരിക്കലും അതിര്‍ത്തി വികസനത്തിനോ ആധിപത്യം ഉറപ്പിക്കാനോ ശ്രമിക്കില്ല.
read also : കശ്മീർ പ്രശ്നത്തിൽ പാകിസ്താനെക്കാൾ പ്രശ്നം തുർക്കിക്ക് , വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ചു
മറ്റ് രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്നാല്‍, അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം ആധിപത്യം ഉറപ്പിച്ചതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്തുവരുന്നത്.
ലഡാക്കിലെയും പാംഗോങിലെയും ഉള്‍പ്പെടെയുള്ള നിര്‍ണായക ഉയരങ്ങള്‍ ഇന്ത്യ നിയന്ത്രണത്തിലാക്കിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് ചൈന സമാധാനത്തിന്റെ പാത സ്വീകരിച്ചതെന്നാണ് വിലയിരുത്തല്‍.
Post Your Comments