തിരുവനന്തപുരം: സ്വര്‍ണക്കടത്തിന് പിന്നിലെ ഹവാല, ഭീകര ബന്ധങ്ങൾ അന്വേഷിക്കുന്ന എൻഐഎയ്ക്കു ലഹരികടത്തു കേസുകളിൽ കൂടുതൽ അധികാരങ്ങൾ നൽകി കേന്ദ്രം സർക്കാർ. ഇതോടെ സ്വർണക്കടത്തു കേസിനു പിന്നിലെ ലഹരികടത്തുകാരുടെ സാന്നിധ്യവും എൻഐഎയ്ക്കു അന്വേഷിക്കാനാകും. സ്വര്‍ണക്കടത്തിന് പുറമെ കേരളത്തിലെ പല കേസുകളിലും പുതിയ തീരുമാനം വഴിത്തിരിവുണ്ടാക്കിയേക്കും.
Read also: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന നടി സെറീന വഹാബ് ആശുപത്രി വിട്ടു
എൻഡിപിഎസ് ആക്റ്റ് (നാർക്കോട്ടിക്സ് ഡ്രഗ്സ് ആന്റ് സൈക്കോട്രാപിക് സബ്സ്റ്റൻസസ് ആക്ട്) അനുസരിച്ച് കേസെടുത്ത് അന്വേഷണം നടത്താനാണ് എൻഐഎക്ക് അനുമതി ലഭിച്ചിരിക്കുന്നത്. ഇൻസ്പെക്ടർ റാങ്ക് മുതലുള്ള എൻഐഎ ഉദ്യോഗസ്ഥർക്ക് കേസെടുക്കാം. എൻഐഎ ആക്ട് അനുസരിച്ച് ലഹരിമരുന്നു കേസുകൾ അന്വേഷിക്കാൻ ഇതുവരെ അനുമതി ഉണ്ടായിരുന്നില്ല.
കേരളത്തിൽ ഭീകരവാദ സംഘടനകളിൽ പ്രവർത്തിക്കുന്നവർക്ക് സ്വർണക്കടത്തിലൂടെയും ലഹരി കടത്തിലൂടെയും പണം ലഭിക്കുന്നതായി എൻഐഎ ഉദ്യോഗസ്ഥർ പറയുന്നു. ഇതോടെ, ഭീകരവാദ സംഘടനകൾക്കു പുറമേ ലഹരികടത്ത് മാഫിയയ്ക്കുമേലും പിടിമുറുക്കാനൊരുങ്ങുകയാണ് എൻഐഎ.
Post Your Comments