തിരുവനന്തപുരം : മന്ത്രി കെ ടി ജലീലിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കിയതിനിടെ ഇന്ന് സംസ്ഥാന മന്ത്രിസഭായോഗം ചേരും. കയ്യാങ്കളി കേസിലെ തിരിച്ചടിയും, പാലാരിവട്ടം പാലം പുതുക്കി പണിയാനുള്ള സുപ്രീംകോടതി വിധിയും യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കും. പാലം പുനര്‍നിര്‍മ്മാണത്തിന്റെ ചെലവ് മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞില്‍ നിന്നും, കരാര്‍ കമ്പനിയില്‍ നിന്നും ഈടാക്കണമെന്നും ഇബ്രാഹിംകുഞ്ഞിന്റെ സ്വത്തുക്കള്‍ കണ്ട് കെട്ടണമെന്നും സിപിഎം എറണാകുളം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം നീണ്ട ഇടവേളക്ക് ശേഷം സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗവും ഇന്ന് തുടങ്ങും. യോഗത്തില്‍ തെരഞ്ഞെടുപ്പ് ഒരുക്കവും സിപിഐ കൈകാര്യം ചെയ്യുന്ന വകുപ്പുകളിലെ പ്രവര്‍ത്തനങ്ങളും വിലയിരുത്തും. തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ തര്‍ക്കങ്ങള്‍ ഒഴിവാക്കി മുന്നണിയില്‍ യോജിപ്പോടെ നീങ്ങണമെന്ന സന്ദേശമാണ് നേതൃത്വത്തിനുള്ളത്. അതിനാല്‍ തന്നെ നിലവിലുള്ള വിവാദങ്ങളില്‍ സിപിഎമ്മിന്റെ വാദങ്ങളെ തള്ളാതെയാണ് സിപിഐയുടെ നിലപാട്.
Post Your Comments