ഇസ്ളാമാബാദ്: പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് വെല്ലുവിളിയായി പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചിരിക്കുകയാണ്. സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് കൊണ്ടുള്ള പ്രതിപക്ഷ കക്ഷികളുടെ കൂടിച്ചേരല്‍ അടുത്തിടെ നടന്നിരുന്നു. കോവിഡും സാമ്പത്തിക മാന്ദ്യവും തകര്‍ത്തെറിഞ്ഞ ആരോപണത്തിൽ പ്രമുഖ പ്രതിപക്ഷ നേതാക്കളായ നവാസ് ഷെരീഫ്, മറിയം നവാസ്, ബിലാവല്‍ ഭൂട്ടോ, സര്‍ദാരി എന്നിവര്‍ പങ്കെടുത്ത മീറ്റിംഗില്‍ സര്‍ക്കാര്‍ വിരുദ്ധ ജനകീയ പ്രക്ഷോഭം ഉടന്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചിരുന്നു.
ഈ പടയൊരുക്കത്തിന് പിന്നില്‍ അയല്‍ രാജ്യമായ സൗദിയുടെ കരങ്ങളാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഒരു കാലത്ത് സൗദിയുടെ ആശ്രിത വാത്സല്യത്തില്‍ കഴിഞ്ഞിരുന്ന പാകിസ്ഥാന് കോടിക്കണക്കിന് രൂപയുടെ വായ്പകള്‍ സൗദി അനുവദിച്ചിരുന്നു. ഇതില്‍ തിരിച്ചടയ്‌ക്കേണ്ടാത്ത എണ്ണവായ്പയായിരുന്നു ഏറെ പ്രധാനം.
എന്നാല്‍ ഇമ്രാന്‍ ഖാന്‍ അധികാരമേറ്റതോടെ പാകിസ്ഥാനുമായുള്ള സൗദിയുടെ ബന്ധത്തില്‍ വിള്ളല്‍ വീഴുകയായിരുന്നു. ചൈനയുമായുള്ള പാകിസ്ഥാന്റെ ബന്ധം ദൃഢമാകുന്നതിനും ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ ഈ കാലം സാക്ഷ്യം വഹിച്ചു. സാമ്ബത്തിക സഹായവും, രാജ്യത്തെ നിര്‍മ്മാണ മേഖലയിലും ചൈനയുടെ സഹായം പാകിസ്ഥാന് വേണ്ടുവോളം ലഭിക്കുന്ന കാലമാണിത്. ഇന്ത്യാ വിരുദ്ധതയും ഈ ബന്ധത്തിന് വളമേകുന്നു.
Post Your Comments