COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ വീണ്ടുമൊരു ആശ്വാസ ദിനം കൂടി : പുതിയ കോവിഡ് ബാധിതർ കുറയുന്നു, രോഗമുക്തരുടെ എണ്ണം ഉയർന്നു തന്നെ

റിയാദ് : സൗദിയിൽ 552 പേര്‍ക്ക് കൂടി ചൊവ്വാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു, 30 മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 330798 ഉം, മരണസംഖ്യ 4542ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 1185 രോഗികള്‍ കൂടി സുഖം പ്രാപിച്ചതോടെ, രോഗമുക്തരുടെ എണ്ണം 312684 ആയി ഉയർന്നു.

Also read : ഷാര്‍ജയില്‍ സിക്‌സര്‍ മഴ പെയ്യിച്ച സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ അമ്പരന്ന് ചെന്നൈയുടെ ബൗളര്‍മാര്‍, തോല്‍വി സമ്മതിച്ച് ധോണിയും കൂട്ടരും

നിലവിൽ ആശുപ്രതികളിലും മറ്റുമായി 13572 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 1121 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 94.3 ശതമാനവും മരണ നിരക്ക് 1.4 ശതമാനവുമായി. ചൊവ്വാഴ്ച 48,367 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,141,968 ആയെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button