മസ്‌കറ്റ് : നാട്ടിലുള്ള പ്രവാസികള്‍ക്ക് മടങ്ങിവരാമെന്ന് ഒമാന്‍ മന്ത്രാലയം. റസിഡന്‍സ് വീസയുള്ള വിദേശികള്‍ക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ മടങ്ങിവരുന്നതിന് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള അനുമതി വേണ്ട. സാധുവായ വീസയുള്ള വിദേശികള്‍ക്ക് മടങ്ങിവരാനാകുമെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് ഖലീഫ ബിന്‍ അലി അല്‍ ഹര്‍ത്തിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
Read Also : യുഎഇയില്‍ നിന്ന് കേരളത്തിലേയ്ക്ക് വരുന്ന ഫ്‌ളൈറ്റുകളിലെ നിരക്കില്‍ വന്‍ കുറവ്
ഒക്ടോബര്‍ ഒന്നു മുതല്‍ പ്രവാസികള്‍ക്ക് തിരികെ വരാന്‍ സുപ്രീം കമ്മിറ്റി അനുമതി നല്‍കിയിരുന്നു. അടുത്ത മാസം ഒന്ന് മുതല്‍ വിമാനത്താവളം തുറക്കാനും രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനും നേരത്തെ സുപ്രീം കമ്മിറ്റി തീരുമാനിച്ചിരുന്നു. തിരികെ വരുന്ന വിദേശികള്‍ വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധനക്ക് വിധേയരാകണം. 14 ദിവസം രാജ്യത്ത് ക്വാറന്റീന്‍ നിര്‍ബന്ധമാണ്.
നിലവില്‍ രാജ്യത്തേക്ക് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. നിശ്ചിത തുക ഈടാക്കിയാണ് വിമാന കമ്പനികളും ട്രാവല്‍ ഏജന്‍സികളും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങിനല്‍കുന്നത്.
Post Your Comments