കൊല്ലം : സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി പൊതുമേഖലാ സ്ഥാപനങ്ങള്‍ നവീകരിക്കുകയും, പുതിയ സ്ഥാപനങ്ങള്‍ രൂപീകരിക്കുകയും ചെയ്യും. കേരള സിറാമിക്‌സ് ഫാക്ടറിയുടെ കുണ്ടറ ഡിവിഷനില്‍ നവീകരിച്ച പ്ലാന്റിന്റെയും പ്രകൃതി വാതക പ്ലാന്റിന്റെയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also read : വെന്റിലേറ്റർ ലഭിക്കാതെ മൂന്ന് മണിക്കൂറോളം ആംബുലൻസിൽ കിടന്ന കോവിഡ് രോഗി മരിച്ചു
കുണ്ടറയിലെ സിറാമിക്‌സ് ഫാക്ടറി കേരളത്തിലെ ആദ്യകാല വ്യവസായ സംരംഭം എന്ന നിലയില്‍ ചരിത്രപരമായ പ്രത്യേകതകൾ ഉള്ളതാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ കേരള സിറാമിക്‌സിന് നവീകരണ പദ്ധതിയിലൂടെ 220 ശതമാനം വാര്‍ഷിക വര്‍ധനവ് ഉള്‍പ്പെടെ മികച്ച നേട്ടങ്ങളാണ് സ്വന്തമാക്കാന്‍ കഴിഞ്ഞത്. വരും വര്‍ഷങ്ങളില്‍ കമ്ബനിയുടെ പ്രവര്‍ത്തനം തടസമില്ലാതെ മുന്നോട്ട് പോകുന്നതിന് ആവശ്യത്തിനുള്ള ഭൂമി വാങ്ങാന്‍ സാധിച്ചു, ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കി, വിവിധ തസ്തികകളുടെ നിയമനങ്ങള്‍ പൂര്‍ത്തീകരിച്ചു, സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് പൂര്‍ത്തിയാക്കിയെന്നും. രണ്ട് പതിറ്റാണ്ട് കാലം പ്രവര്‍ത്തിക്കാന്‍ ഉറപ്പുവരുത്തുന്ന എല്ലാ സൗകര്യങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments