
വണ്ണപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച നവജാത ശിശു മരിച്ച സംഭവത്തില്‍ കാമുകന് അറസ്റ്റില്‍. പോത്താനിക്കാട് സ്വദേശിയായ അരുണാ(19)ണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരേ പോക്സോ വകുപ്പനുസരിച്ച് കേസെടുത്തു. കുഞ്ഞിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.
മരണത്തില്‍ അസ്വഭാവികതയില്ലെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെയാണു പെണ്‍കുട്ടി വീട്ടില്‍ പ്രസവിച്ചത്. വീട്ടുകാര്‍ ആംബുലന്‍സില്‍ പെണ്‍കുട്ടിയേയും ശിശുവിനെയും തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തും മുമ്പ് ശിശു മരിച്ചു. തുടര്‍ന്നാണ് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
read also: പാര്‍ട്ടി ജില്ലാ പ്രസിഡന്റിനെതിരെ വധഭീഷണി മുഴക്കിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
പെണ്‍കുട്ടിയും കാമുകനും സ്കൂളില്‍ സഹപാഠികളായിരുന്നു. ഇപ്പോള്‍ എറണാകുളത്തു പഠിക്കുകയാണ് ഇയാളെന്നു പോലീസ് പറഞ്ഞു.ശിശു മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പീഡനത്തിനും പോലീസ് കേസെടുത്തു.
Post Your Comments