കുറഞ്ഞ കാലയളവിനുള്ളിൽ ഇന്ത്യൻ വിപണിയിൽ തരംഗമായി മാറിയ സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഷവോമിയുടെ പോകോ. ഒട്ടനവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള പോകോയുടെ നിരവധി ഹാൻഡ്സെറ്റുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അത്തരത്തിൽ കമ്പനി ബഡ്ജറ്റ് റേഞ്ചിൽ പുറത്തിറക്കിയ സി സീരീസിലെ ഏറ്റവും മികച്ച ഹാൻഡ്സെറ്റാണ് പോകോ സി50. ഡിസൈനിലും, ഫീച്ചറിലും വ്യത്യസ്ഥത പുലർത്തുന്ന പോകോ സി50 സ്മാർട്ട്ഫോണുകളെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.
6.52 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 1600 × 700 പിക്സൽ റെസലൂഷനും, 120 ഹെർട്സ് ടച്ച് സാംപ്ലിംഗ് റേറ്റും നൽകിയിട്ടുണ്ട്. ഒക്ട- കോർ മീഡിയടെക് ഹീലിയോ എ22 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. ആക്സിലറോ മീറ്ററും, ഫിംഗർപ്രിന്റ് സെൻസറും ഇവയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
8 മെഗാപിക്സൽ പ്രൈമറി സെൻസർ അടങ്ങുന്ന എഐ പിന്തുണയുള്ള ഡ്യുവൽ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. 10 വാട്സ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. ഇപ്പോൾ 2 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡൽ 5,499 രൂപയ്ക്കും, 3 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡൽ 6,499 രൂപയ്ക്കും സ്വന്തമാക്കാൻ സാധിക്കും.
Post Your Comments