ഒരു കാലത്ത് തെന്നിന്ത്യ അടക്കി വാണിരുന്ന മാദകത്തിടമ്പ് സാക്ഷാൽ സിൽക്ക് സ്മിത ഓർമ്മയായിട്ട് ഇന്ന് 24 വർഷമാകുകയാണ്. അഭ്രപാളികളിൽ സൗന്ദര്യത്തിന്റെയും അഭിനയത്തിന്റെയും മാസ്മരികത നിറഞ്ഞ താരത്തിന്റെ സിനിമയിലെ വളർച്ച അസൂയാവഹമായിരുന്നു.
ആന്ധ്രാപ്രദേശിൽ ജനിച്ച നടിയുടെ പേര് വിജയലക്ഷ്മി എന്നായിരുന്നു. കന്നഡ, മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി അനേകം ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്.
വീട്ടിലെ കടുത്ത ദാരിദ്ര്യമാണ് താരത്തിനെ സിനിമാ ലോകത്തെത്തിച്ചത്. പിന്നീട് നടന്നത് ചരിത്രം. 1979 ലെ വണ്ടിച്ചക്രമെന്ന ചിത്രത്തിലെ സിൽക്ക് എന്ന കഥാപാത്രമാണ് പിന്നീട് നടിയെ അടയാളപ്പെടുത്തിയത്.
അക്കാലത്ത് മാദക വേഷങ്ങളിൽ സിൽക്ക് സ്മിതയുടെ പ്രശസ്തി വാനോളമായിരുന്നു, കൈ നിറയെ ചിത്രങ്ങളും പണവും പ്രശസ്തിയുമായി സിൽക്ക് വളരുകയായിരുന്നു.
പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും താരം വല്ലാത്ത ഒറ്റപ്പെടൽ അനുഭവിച്ചിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. അങ്ങനെ വർഷങ്ങൾ നീണ്ടുനിന്ന ഗ്ലാമറിന്റെയും വെള്ളി വെളിച്ചങ്ങളുടെയും ലോകത്ത് നിന്ന് 1996 ലെ ഒരു സെപ്റ്റംബർ ദിനത്തിൽ താരത്തെ സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Post Your Comments