Latest NewsNewsIndia

നേരിയ ഭൂചലനം : 3.6 തീവ്രത

ശ്രീനഗർ : നേരിയ ഭൂചലനം അനുഭവപ്പെട്ടു. ജമ്മു കശ്മീരിലെ ശ്രീനഗര്‍, സമീപജില്ലകളായ ഗണ്ടര്‍ബാല്‍, ബുഡ്ഗാം ഉള്‍പ്പെടെയുള്ള മേഖലകളിൽ ഇന്നലെ രാത്രിയിലായിരുന്നു ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയതായും, അഞ്ച് കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നും നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു. ആളപായമോ, പരിക്കുകളോ,നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Also read : പാകിസ്ഥാനിൽ ഫാക്​ടറിക്ക്​ തീകൊളുത്തി 287പേരെ കൊലപ്പെടുത്തിയ കേസിൽ : രണ്ടു പ്രതികൾക്ക് ശിക്ഷ വിധിച്ചു

ഭൂചലനം അനുഭവപ്പെട്ടതും രിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍നിന്ന് പുറത്തേക്ക് ഓടിയെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് ഭയാനകമായിരുന്നു, എല്ലാവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നതായി – മിനിറ്റുകള്‍ക്ക് ശേഷം ശ്രീനഗര്‍ ജില്ലാ മജിസ്ട്രേറ്റ് ഷാഹിദ് ചൗധരി ട്വീറ്റ് ചെയ്തു. ലിയ ശബ്ദം കേട്ടുവെന്നും പ്രതലത്തില്‍ വിറയല്‍ അനുഭവപ്പെട്ടെ്‌നും നിരവധി പേര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button