KeralaLatest NewsNews

വെന്റിലേറ്റർ ലഭിക്കാതെ മൂന്ന് മണിക്കൂറോളം ആംബുലൻസിൽ കിടന്ന കോവിഡ് രോഗി മരിച്ചു

മലപ്പുറം: മലപ്പുറത്ത് വെന്റിലേറ്റർ ലഭിക്കാതെ കോവിഡ് രോഗി മരിച്ചതായി ആരോപണം. മാറാക്കറ യൂസുഫിന്റെ ഭാര്യ പാത്തുമ്മയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പതിനൊന്നിന് ഒരു സ്വകാര്യ ആശുപത്രിയിൽവച്ചാണ് പാത്തുമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Read also: തി​ര​ഞ്ഞെ​ടു​പ്പ് സ​ത്യ​വാം​ഗ്മൂ​ലത്തിൽ അപാകതകൾ;​ എൻ‌സി‌പി നേതാവ് ശരദ് പവാറിന് ഇ​ഡി നോട്ടീസ്

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പന്ത്രണ്ട് മണിയോടെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് പാത്തുമ്മയെ കൊണ്ടുപോയെങ്കിലും വെന്റിലേറ്റർ ഒഴിവില്ലെന്നായിരുന്നു അധികൃതരുടെ മറുപടിയെന്ന് ബന്ധുക്കൾ പറയുന്നു.

മെഡിക്കൽ കോളജിന് മുന്നിൽ മൂന്ന് മണിക്കൂറോളം പാത്തുമ്മയെ ആംബുലൻസിൽ തന്നെ കിടത്തി.സൗകര്യം ഒരുക്കാമെന്ന് മറ്റൊരു ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് പുലർച്ചെ നാലിന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും അഞ്ചരയോടെ മരണം സംഭവിക്കുകയായിരുന്നു.

എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും, ഇതുവരെ തങ്ങൾക്ക് പരാതി കിട്ടിയിട്ടില്ലെന്നും മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button