കോഴിക്കോട്: കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ വ്യാപാരികള്‍ക്ക് ഇടയില്‍ നടത്തിയ പരിശോധനയില്‍ 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 760 പേരെ ടെസ്റ്റ് ചെയ്തതിലാണ് 232 പേര്‍ പോസിറ്റീവായത്. ഇതിന്റെ പശ്ചാത്തലത്തില്‍ മാര്‍ക്കറ്റ് അടയ്ക്കും.
കോഴിക്കോട് ജില്ലയില്‍ ഇന്നലെ 394 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിരുന്നു. ഇതില്‍ ഒരാള്‍ വിദേശത്ത് നിന്ന് എത്തിയതും 9 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. 21 പേരുടെ ഉറവിടം വ്യക്തമല്ല. ശേഷിക്കുന്ന 363 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. കോഴിക്കോട് കോര്‍പറേഷനില്‍ നിന്ന് 131പേര്‍ക്കും മാവൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിന്ന് 33 പേര്‍ക്കും ബാലുശേരി പഞ്ചായത്തില്‍ 13 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 130 പേര്‍ ഇന്നലെ രോഗമുക്തരായി.
Post Your Comments