കോഴിക്കോട് : കോഴിക്കോട് മരിച്ച പലചരക്ക് വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. കള്ളന്‍തോട് അങ്ങാടിയില്‍ മരിച്ച പലചരക്കു വ്യാപാരി പരതപ്പൊയില്‍ സ്വദേശി ഇറക്കോട്ടുമ്മല്‍ സുലൈമാന്‍ (64) ആണ് മരണാനന്തരം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കെഎംസിടി ആശുപത്രിയില്‍ വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന സുലൈമാന്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. കോവിഡ് മാനദണ്ഡപ്രകാരം ഖബറടക്കം നടത്തും. ഭാര്യ: ആയിഷ. മക്കള്‍: അസൈനാര്‍ (കുഞ്ഞിപ്പ), ഹനീഫ, മുഫീദ. മരുമക്കള്‍: ഷഫീഖ് ആനക്കുഴിക്കര, റിസ്വാന വാവാട് സെന്റര്‍, ഷംന സുല്‍ത്താന പാലക്കുറ്റി.
Post Your Comments