Latest NewsNewsInternational

ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ തങ്ങള്‍ വലിയവരാണെന്ന് കാണിയ്ക്കുന്ന ചൈനയുടെ മുഖംമൂടി അഴിഞ്ഞുവീഴുന്നു : ഇന്ത്യയെ ചൈനയ്ക്ക് ഭയം …. ലഡാക്ക് അതിര്‍ത്തിയിലേക്കുള്ള യാത്രയില്‍ ചൈനീസ് ലിബറേഷന്‍ ആര്‍മിയുടെ സൈനികര്‍ പൊട്ടിക്കരയുന്നു

ബീജിംഗ് : ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ തങ്ങള്‍ വലിയവരാണെന്ന് കാണിയ്ക്കുന്ന ചൈനയുടെ മുഖംമൂടി അഴിഞ്ഞുവീഴുന്നു . ഇന്ത്യയെ ചൈനയ്ക്ക് ഭയം , ലഡാക്ക് അതിര്‍ത്തിയിലേക്കുള്ള യാത്രയില്‍ ചൈനീസ് ലിബറേഷന്‍ ആര്‍മിയുടെ സൈനികര്‍ പൊട്ടിക്കരയുന്നു. ചൈനീസ് ലിബറേഷന്‍ ആര്‍മിയുടെ സൈനികര്‍ പൊട്ടിക്കരയുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. അതിര്‍ത്തിയിലെ പ്രതിരോധശേഷിയില്‍ ഇന്ത്യന്‍ സംഘവുമായി പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്ന് ചൈനീസ് സൈനികര്‍ക്ക് കൃത്യമായി അറിയാം. ഇതോടൊപ്പം പ്രദേശത്തെ കാലാവസ്ഥയും വലിയ വെല്ലുവിളിയാണ്. കഠിനമായ ശൈത്യകാലം അടുക്കുമ്‌ബോള്‍ ലഡാക്കില്‍ പോകുന്നത് ദുരിതമാകുമെന്നതും ചൈനീസ് സൈനികര്‍ക്ക് അറിയാം.

Read Also : അമേരിക്കയില്‍ നിന്നും എംക്യു-ബി ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ : തീരുമാനം അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍

യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ ലംഘിച്ച് പിഎല്‍എ സൈന്യം ഇന്ത്യന്‍ പ്രദേശത്തേക്ക് നുഴഞ്ഞുകയറിയതിനെത്തുടര്‍ന്ന് ഏപ്രില്‍ മുതല്‍ ഇന്ത്യയും ചൈനയും വലിയ സംഘര്‍ഷത്തിന്റെ വക്കിലാണ്. ഇന്ത്യയുടെ ശക്തമായ നീക്കത്തില്‍ ഭയന്ന് ചൈന അതിവേഗമാണ് സൈന്യത്തെ വിന്യസിക്കുന്നത്. എന്നാല്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്ന ഒരു വിഡിയോ സൂചിപ്പിക്കുന്നത്, ലഡാക്കിലേക്ക് അയയ്ക്കുന്ന പിഎല്‍എ സൈനികര്‍ അവരുടെ സര്‍ക്കാരിന്റെ നീക്കത്തില്‍ സന്തുഷ്ടരല്ല എന്നാണ്.

ഇന്ത്യ-ചൈന അതിര്‍ത്തിയിലേക്ക് പോകുമ്പോള്‍ ഒരു കൂട്ടം യുവ പിഎല്‍എ സൈനികര്‍ ദുഃഖത്തോടെ ഇരിക്കുന്നതായാണ് വിഡിയോയില്‍ കാണിച്ചിരിക്കുന്നത്. പാക്കിസ്ഥാന്‍ ഹാസ്യനടന്‍ സൈദ് ഹമീദ് സെപ്റ്റംബര്‍ 20 ന് ഫെയ്‌സ്ബുക്കിലാണ് ഈ വിഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. ഇതില്‍ ലഡാക്കിലേക്ക് മാറ്റുന്നതിനിടെ നിരവധി സൈനികര്‍ ബസിലിരുന്ന് കരയുന്നതായി കണ്ടു.

വിഡിയോ ശരിയാണെന്ന് സാധൂകരിക്കുന്നതിനായി, ചൈനീസ് ട്വിറ്റര്‍ ഉപയോക്താവ് ‘@ വെയ്ന്‍സീന്‍’ ഹാന്‍ഡില്‍ ഇതേ വിഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ വീണ്ടും പോസ്റ്റുചെയ്തിരുന്നു. ഇതിനിടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) സൈനികര്‍ കരയുന്ന വിഡിയോ തായ്വാന്‍ മാധ്യമങ്ങളും ഏറ്റെടുത്തു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button