Latest NewsNewsIndia

‘പ്രധാൻ മന്ത്രി ആവാസ് യോജന’ പ്രകാരം 16 കാരിയുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയത് 10 കോടി രൂപ!!!; അമ്പരന്ന് അധികാരികൾ

ന്യൂ ഡൽഹി: ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ 16 കാരി സരോജിന് ഇപ്പോഴും അമ്പരപ്പ് മാറിയിട്ടില്ല. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സരോജിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്നത് ഒന്നും രണ്ടുമല്ല 10 കോടി രൂപ. പിന്നെ ഒരു പതിനാറുകാരി നിരക്ഷര പെൺകുട്ടിക്ക് അമ്പരപ്പിന് വേറെന്ത് വേണം.

Read also: മോടി കൂട്ടി മോദി; ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ ഇന്ത്യൻ പ്രധാനമന്ത്രിയും

തിങ്കളാഴ്ചയാണ് ബാങ്കിൽ നിന്നും തന്റെ അക്കൗണ്ടിലേക്ക് 9.99 കോടി രൂപ എത്തിയതായി സരോജ് അറിയുന്നത്. അമ്പരന്നെങ്കിലും ഉടൻ തന്നെ ബൻസ്‌ദി പോലീസ് സ്റ്റേഷനിൽ പോയി പെൺകുട്ടി പരാതി നൽകി.

രണ്ട് വർഷം മുമ്പ് കാൺപൂരിൽ നിന്നുള്ള നീലേഷ് കുമാർ എന്ന ഒരാൾ തന്നെ വിളിച്ച് വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നുവെന്ന് സരോജ് പരാതിയിൽ പറയുന്നു. പ്രധാൻ മന്ത്രി ആവാസ് യോജന പ്രകാരം തന്റെ അക്കൗണ്ടിലേക്ക് ഫണ്ട് കൈമാറാൻ ആധാർ കാർഡും ഫോട്ടോയും ഇയാൾ ചോദിച്ച പ്രകാരം സരോജ് നൽകി.

എന്നാൽ പിന്നീടൊരുവിവരവും ഇത് സംബന്ധിച്ചു ഉണ്ടായിട്ടില്ല. 2018 മുതൽ ബൻസ്‌ദിയിലെ അലഹബാദ് ബാങ്കിന്റെ ശാഖയിൽ തനിക്ക് അക്കൗണ്ട് ഉണ്ടെന്നും സരോജ് പറയുന്നു. പെൺകുട്ടിയെ വിളിച്ചതായി പറയുന്ന നീലേഷിന്റെ നമ്പർ ഇപ്പോൾ സ്വിച്ച് ഓഫ് ആണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പ്രതികൾക്കെതിരെ നടപടിയെടുക്കുമെന്നും ബൻസ്ഡി പോലീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചു.

shortlink

Post Your Comments


Back to top button