ന്യൂഡല്‍ഹി: ലോകജനതക്കിടയിൽ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഒരാളായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഈ വർഷം ടൈം മാഗസിൻ പുറത്തു വിട്ട 100 പേരുടെ പട്ടികയിലാണ് നരേന്ദ്രമോദി ഇടം പിടിച്ചിരിക്കുന്നത്. ഈ പട്ടികയി ഇടം നേടിയ ഏക ഇന്ത്യൻ രാഷ്ട്രീയ നേതാവും മോദി മാത്രമാണ്.
Read also: ഇന്ത്യ -ചൈന അതിർത്തിയിലേക്ക് പോസ്റ്റ് ചെയ്തതിന് ചൈനീസ് സൈനികർ പൊട്ടിക്കരയുന്ന വീഡിയോ വൈറൽ
ഇതിന് മുമ്പും ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ നരേന്ദ്രമോദി ഇടം നേടിയിട്ടുണ്ട്. 2014 ല്‍ അധികാരത്തില്‍ വന്നതിനുശേഷം പട്ടികയില്‍ നാല് തവണ മോദിയ്ക്ക് ഇടം ലഭിച്ചു. 2014, 2015, 2017, വര്‍ഷങ്ങളിലാണ് അദ്ദേഹം പട്ടികയില്‍ ഇടം നേടിയത്.
ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന, ഷഹീന്‍ ബാഗ് ദാദി എന്ന പേരില്‍ അറിയപ്പെടുന്ന ബില്‍ക്കിസ്, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ, പ്രൊഫ. രവീന്ദ്ര ഗുപ്ത എന്നിവരും ഇന്ത്യയില്‍ നിന്ന് ടൈം മാഗസിന്‍ പട്ടികയില്‍ ഇടം നേടി.
Post Your Comments