![](/wp-content/uploads/2020/09/22as18.jpg)
അബുദാബി : യു.എ.ഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 852 പേര്‍ക്ക്. പുതുതായി 939 പേര്‍ രോഗമുക്തരായതായും യു.എ.ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടൊപ്പം, കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല.
രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 86,447 ആയി. 76,025 പേര്‍ ആകെ രോഗമുക്തരായി. 405 ആണ് രാജ്യത്തെ നിലവിലെ മരണസംഖ്യ. നിലവില്‍ 10,017 പേരാണ് രോഗം മൂലം ചികിത്സയിൽ കഴിയുന്നത്. 98,000ത്തിലധികം കോവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് പുതുതായി നടത്തിയെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
Post Your Comments