ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ കടയുടമയ്ക്ക് കൈമാറാതെ, സമ്പർക്ക രഹിത ഇടപാടുകള്‍ നടത്താൻ പുതിയ സംവിധാനവുമായി ഗൂഗിള്‍ പേ. കാര്‍ഡ് സേവന കമ്പനിയായ വിസയുമായി ചേര്‍ന്ന് നിയര്‍ ഫീല്‍ഡ് കമ്യുണിക്കേഷന്‍ (എന്‍.എഫ്.സി.) സംവിധാനത്തിലൂടെയാണ് പുതിയ സേവനം ലഭ്യമാക്കുന്നത്.
Also read : നിങ്ങൾ വെളുത്ത വര്‍ഗക്കാരിയല്ലാത്ത ആദ്യ സ്ഥാനാര്‍ഥി; കമല ഹാരിസിനെ കടന്നാക്രമിച്ച് എറിക് ട്രംപ്
ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഇതു സഹായിക്കും. യു.പി.ഐ. ക്കു പുറമെ കാര്‍ഡ് ഉപയോഗിച്ചും നേരിട്ട് ഇടപാടു നടത്താന്‍ ഗൂഗിള്‍ പേയിലൂടെ സാധിക്കുമെന്നാണ് പ്രത്യേകത. ക്രെഡിറ്റ് – ഡെബിറ്റ് കാര്‍ഡ് ഗൂഗിള്‍ പേ ആപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഈ സൗകര്യം ഉപയോഗിക്കാൻ സാധിക്കും. തുടക്കത്തില്‍ എസ്.ബി.ഐ. കാര്‍ഡ്, ആക്‌സിസ് ബാങ്ക് കാര്‍ഡുടമകള്‍ക്കായിരിക്കും ഈ സേവനം ലഭ്യമാകുക. കൊടക് ഉള്‍പ്പെടെ കൂടുതല്‍ ബാങ്കുകള്‍ വൈകാതെ ഈ സംവിധാനം ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ
Post Your Comments