Latest NewsNewsIndia

ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ലിംഗഭേദം അറിയാന്‍ ഗര്‍ഭിണിയായ ഭാര്യയുടെ വയറു കീറി പരിശോധിച്ചു ; ഗര്‍ഭസ്ഥ ശിശുവിന് ദാരുണാന്ത്യം

ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ലിംഗഭേദം അറിയാന്‍ ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറ് അരിവാളുപയോഗിച്ച് കീറി പരിശോധിച്ച പിതാവിന്റെ ക്രൂരതയ്ക്ക് ഒടുവില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. ഗുരുതരാവസ്ഥയില്‍ ദില്ലിയിലെ ആശുപത്രിയിലെത്തിച്ച മുപ്പത്തഞ്ചുകാരി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. യുവതിയുടെ ഭര്‍ത്താവ് പന്നാലാലിനെ അറസ്റ്റ് ചെയ്തതായി ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശനിയാഴ്ചയാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യം അരങ്ങേറിയത്. കുഞ്ഞിന്റെ ലിംഗഭേദം ഭര്‍ത്താവ് അറിയാന്‍ ആഗ്രഹിച്ചതിനാലാണ് ആക്രമണം നടന്നതെന്ന് യുവതിയുടെ സഹോദരന്‍ പറഞ്ഞു. ദമ്പതികള്‍ക്ക് ഇതിനകം തന്നെ അഞ്ച് പെണ്‍മക്കളുണ്ടായിരുന്നു. ഇതോടെയാണ് വീണ്ടും ഗര്‍ഭിണിയായ ഭാര്യ ഏതുലിംഗത്തില്‍ പെട്ട കുട്ടിക്കാണ് ജന്മം നല്‍കുന്നതെന്നറിയാന്‍ വയറു കീറി പരിശോധിച്ചതെന്ന് യുവതിയുടെ സഹോദരന്‍ ഗോലു സിംഗ് തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷനോട് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രവീണ്‍ സിംഗ് ചൌഹാന്‍ എന്‍ഡി ടിവിയോട് പറഞ്ഞു

പെണ്‍മക്കളെ പലപ്പോഴും ഇന്ത്യയില്‍ ഒരു ഭാരമായിട്ടാണ് കാണുന്നത്, വിവാഹിതരാകുമ്പോള്‍ കുടുംബങ്ങള്‍ക്ക് സ്ത്രീധനം നല്‍കേണ്ടിവരും, അതേസമയം ആണ്‍മക്കള്‍ക്ക് സ്വത്തവകാശവും കുടുംബനാമവും ലഭിക്കുന്നതിനാല്‍ അവരെ വിലപ്പെട്ടവരായി കാണുന്നു. ഇതോടെ പെണ്‍കുട്ടികളുടെ എണ്ണം കുറയുന്നതിന് കാരണമായ ഗര്‍ഭസ്ഥ ശിശുക്കളുടെ ഗര്‍ഭച്ഛിദ്രം ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്.

ജനിക്കാത്ത കുട്ടിയുടെ ലിംഗഭേദം നിര്‍ണ്ണയിക്കാന്‍ പരിശോധനകള്‍ നടത്തുന്നതില്‍ നിന്നും ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും ഇന്ത്യന്‍ നിയമം വിലക്കുന്നുണ്ട്. കൂടാതെ രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് മാത്രമേ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവാദമുള്ളൂ.

shortlink

Related Articles

Post Your Comments


Back to top button