KeralaLatest NewsNews

വയറ്റിനുള്ളിൽ ഉണ്ടായിരുന്ന തൊണ്ടിമുതൽ ഏഴ് സ്വർണഗോളങ്ങളായി പുറത്തെത്തി

കരിപ്പൂർ: യാത്രക്കാരന്റെ വയറ്റിൽ കണ്ടെത്തിയ സ്വർണം മൂന്നുദിവസത്തിനു ശേഷം പുറത്ത്. ഇന്നലെ ഉച്ചയോടെയാണ് ക്യാപ്സൂൾ രൂപത്തിലാക്കി വിഴുങ്ങിയ ഏഴു സ്വർണ ഉരുളകൾ പുറത്തു വന്നത്. 260 ഗ്രാം സ്വർണമാണ് ലഭിച്ചത്. ഇതിനു 7.8 ലക്ഷം രൂപ വില വരും. എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം കൊടുവള്ളി സ്വദേശി നവാസിന് (34) എതിരെ കേസെടുത്തു.

എക്സ്റേ പരിശോധനയിലൂടെയാണ് തിങ്കളാഴ്ച രാത്രി ഇത്തിഹാദ് വിമാനത്തിൽ എത്തിയ യാത്രക്കാരന്റെ വയറിനുള്ളിൽ സ്വർണമുണ്ടെന്ന് കസ്റ്റംസിനു സംശയം തോന്നിയത്. വിശദമായ എക്സ്റേ പരിശോധനയിൽ വൻകുടലിന്റെ താഴ്ഭാഗത്ത് ഏഴു ലോഹഭാഗങ്ങൾ കണ്ടെത്തി.

തുടർന്ന് യാത്രക്കാരനെ കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലും പിന്നീട് ശസ്ത്രക്രിയാ വിഭാഗത്തിലും പ്രവേശിപ്പിച്ചു. മുറിയിൽ പ്രത്യേക ശുചിമുറി സംവിധാനമൊരുക്കി കാത്തിരുന്നാണു കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണം കണ്ടെടുത്തത്. ഇയാൾ അബുദാബിയിൽനിന്നുതന്നെ സ്വർണം വിഴുങ്ങിയാണ് എത്തിയതെന്നു കരുതുന്നു.

shortlink

Post Your Comments


Back to top button