അഹമ്മദാബാദ്: ഇരുപത് ദിവസം പ്രായമായ ആണ്‍കുട്ടിയുടെ വയറ്റില്‍ നിന്ന് ഭ്രൂണംനീക്കം ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ഭ്രൂണമാണ് നീക്കം ചെയ്തത്. വയറില്‍ മുഴയുമായി പത്ത് ദിവസം മുമ്പാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നത്. ശസ്ത്രക്രിയയിലൂടെയാണ് ആണ്‍കുഞ്ഞിന്റെ വയറ്റില്‍ കണ്ട ഭ്രൂണം നീക്കം ചെയ്തത്. ഫീറ്റസ് ഇന്‍ ഫീറ്റെ എന്ന രോഗാവസ്ഥയിലാണ് കുട്ടി പിറന്ന് വീണത്.
ഇരട്ടക്കുട്ടികളായേക്കാന്‍ സാധ്യതയുള്ള ഭ്രൂണത്തിലൊന്ന് ഒപ്പമുള്ള ഭ്രൂണത്തില്‍ അകപ്പെട്ടു പോകുന്ന അപൂര്‍വ്വ രോഗാവസ്ഥയാണ് ഇത്. അഞ്ച് ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഈ അസുഖം കാണാറുള്ളത്. അഹമ്മദാബാദിലെ സാനന്ദ് സ്വദേശികളായ ദമ്പതികളുടെ ഇരുപത് ദിവസം പ്രായമായ മകന്റെ വയറ്റിലാണ് ഭ്രൂണം കണ്ടെത്തിയത്. നട്ടെല്ലും കയ്യുടെ ഏതാനും ഭാഗങ്ങളുമായിരുന്നു ഈ ഭ്രൂണത്തില്‍ ഉണ്ടായിരുന്നത്. 750 ഗ്രാം ഭാരമുണ്ടായിരുന്നു നീക്കം ചെയ്ത ഭ്രൂണത്തിന്.
Post Your Comments