വുഹാന്‍: കൊവിഡിനെതിരെ ലോകം മുഴുവനും പോരാടുമ്പോള്‍ വൈറസ് ഉത്ഭവിച്ച വുഹാന്‍ നഗരം ആഘോഷതിമര്‍പ്പിലാണ്. വുഹാനിലെ പാര്‍ക്കുകളിലും നൈറ്റ് ക്ലബുകളിലും ആളുകള്‍ കൂട്ടമായെത്തി ഉല്ലസിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആയിരക്കണക്കിനാളുകള്‍ മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കൂട്ടമായി ആഘോഷിക്കുന്നതായി ചിത്രങ്ങളില്‍ കാണാം. വുഹാന്‍ മായ ബീച്ച് വാട്ടര്‍ പാര്‍ക്കിലെ ചിത്രങ്ങളാണ് പുറത്തുവന്നത്.
ഇന്ത്യയുള്‍പ്പെടെയുളള മറ്റ് രാജ്യങ്ങളില്‍ ഇതുവരെ പാര്‍ക്കുകളോ നൈറ്റ് ക്ലബുകളോ തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല. തുറക്കാന്‍ അനുമതി നല്കിയ മറ്റു സ്ഥാപനങ്ങളിലെല്ലാം കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്ത് ഒമ്പത് ലക്ഷത്തിലെറെ പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിനിടെയാണ് കൊവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാന്‍ നഗരം എല്ലാം മറന്ന് ആഘോഷിക്കുന്നത്.
രാജ്യത്ത് കഴിഞ്ഞ 33 ദിവസമായി പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വൈറസിനെ പൂര്‍ണമായും തുടച്ചു നീക്കിയതായും ചൈനീസ് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു.
Post Your Comments