കൊച്ചി : കേരളത്തിലെ ലക്ഷ്യം ‘അല്‍സാര്‍-ഉല്‍-ഖിലാഫ കെ.എല്‍’ എന്നറിയപ്പെടുന്ന ഐഎസ് ഭരണമേഖല സ്ഥാപിക്കല്‍ , ഏറെ ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ. കണ്ണൂര്‍, കാസര്‍കോട് എന്നീ രണ്ടു ജില്ലകള്‍ ലക്ഷ്യമിട്ടാണ് കേരള ഐഎസിന്റെ പ്രവര്‍ത്തനം എന്നാണ് എന്‍ഐയുടെ കണ്ടെത്തല്‍. ഐഎസിന്റെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറായി അറിയപ്പെട്ടിരുന്ന കൊല്ലപ്പെട്ട ഷജീര്‍ മംഗലശ്ശേരി രൂപം കൊടുത്ത ഒമര്‍ അല്‍ ഹിന്ദ് എന്ന രഹസ്യ സംഘടനയാണ് ഇതിന് ചുക്കാന്‍ പടിക്കുന്നതെന്നാണ് വിവരം. കൊച്ചിയില്‍നിന്നു കഴിഞ്ഞ ദിവസം പടിയിലായവര്‍ക്ക് ഈ ഘടകങ്ങളുമായി ബന്ധമുണ്ടോയെന്ന് എന്‍ഐഎ പരിശോധിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Read Also :
കേരളത്തില്‍ ‘അല്‍സാര്‍-ഉല്‍-ഖിലാഫ കെ.എല്‍’ എന്നറിയപ്പെടുന്ന ഐ.എസ് ഭരണമേഖല സ്ഥാപിക്കുകയാണ് ഈ സംഘടനയുടെ ലക്ഷ്യമെന്ന് നേരത്തെ കസ്റ്റഡിയിലായവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. .സമൂഹമാധ്യമങ്ങള്‍ വഴി ഇവര്‍ പാക്കിസ്ഥാനിലെ ഐഎസ് അനുയായികളുമായി ബന്ധപ്പെട്ടിരുന്നു.എന്‍ജിനിയറിങ് ബിരുദധാരിയായ ഷജീര്‍ മംഗലശേരിയായിരുന്നു ഗ്രൂപ്പിന്റെ അമീര്‍. 2016-ല്‍ യു.എ.ഇയില്‍ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് പോയ ഷജീര്‍ കേരളത്തിലെ കൂട്ടാളികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.
‘ബാബ് അല്‍-നൂര്‍’ എന്നാണ് സംഘത്തിന്റെ രഹസ്യ ചാറ്റ് ഗ്രൂപ്പിന്റെ പേര്. ഷജീര്‍ പിന്നീട് അഫ്ഘാനിസ്ഥാനില്‍ നടന്ന യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് സൂചന. സംസ്ഥാനത്തുനിന്നും നൂറിലധികം പേര്‍ ഐ.എസില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. 2018-ല്‍ സിറിയയിലും ഇറാഖിലും ഐ.എസിന് വന്‍ തോതില്‍ തിരിച്ചടി നേരിട്ടപ്പോള്‍ പോലും കേരളത്തില്‍നിന്നു പത്തുപേര്‍ ഭീകരസംഘടനയില്‍ ചേരാന്‍ തയ്യാറായി എന്നതാണ് ശ്രദ്ധേയം.
Post Your Comments